Total Pageviews

Tuesday, October 19, 2010

ആദ്യത്തെ നോട്ടത്തില്‍ .....................

കുഞ്ഞുണ്ണി ആലോചനാ നിമഗ്നനായി ഇരിക്കുകയാണ് .കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞുണ്ണി ആ പ്രേമ ലേഖനം നമ്മുടെ കഥാ നായികയുടെ കയ്യില്‍ കൊടുത്തത് ഇന്നിപ്പോള്‍ ബുധനാഴ്ചയും കഴിഞ്ഞു വ്യാഴാഴ്ച ആയിരിക്കുന്നു .കഥ നായിക സുന്ദരിയും സുശീലയും സുമുഖിയും ഒക്കെയാണ് എന്ന് പറയണമെങ്കില്‍ കുഞ്ഞുണ്ണി പറയുന്നത് പോലെ കണ്ണ് പൊട്ടന്‍ ആകണം കുഞ്ഞുണ്ണി ഒരു കണ്ണ് പൊട്ടന്‍ അല്ലാത്തതിനാലും കുഞ്ഞുണ്ണിയുടെ കണ്ണിനു പണ്ടാര ആമ്പിയര്‍ ആയതിനാലും കുഞ്ഞുണ്ണി അവളെ വര്‍ണ്ണിക്കുന്നത് ഇങ്ങിനെയാണ്‌ . വെള്ള കടലാസ് കരിഞ്ഞത് പോലെ കളര്‍ , ആ തൂ വെള്ള കടലാസില്‍ ഒന്നാം ക്ലാസിലെ കൂതറ പിള്ളേര്‍ എഴുതി പഠിച്ചത് പോലെ വരയും കുറിയുമോക്കെയായ മുഖം ആ മുഖത്തു ഉന്നക്ക പോലുള്ള രണ്ടു കണ്ണുകള്‍ ആകന്നുകള്‍ക്ക് ഇടയില്‍ മുഴുത്ത വഴുതനാഗ കുത്തി നിറുത്തിയത് പോലെയുള്ള മൂക്ക് ആ മൂക്കിനു താഴെ നാഷണല്‍ ഹൈവേയിലെ ഗട്ടര്‍ പോലെ ഒരു വിശാലമായ വായ ഇനിയും താഴോട്ട് വര്‍ണ്ണിക്കാന്‍ കുഞ്ഞുണ്ണി മിടുക്കനാ പക്ഷെ നാട്ടു കാരുടെ കൈ കറുത്ത് പലതവണ അനുഭവിച്ചറിഞ്ഞ കുഞ്ഞുണ്ണി സാധാരണ  അതിനു മുതിരാറില്ല . അത് കൊണ്ട് ആരോഗ്യപരമായ കുറെ ബുദ്ധിമുട്ടുകളില്‍ നിന്ന് കുഞ്ഞുണ്ണിക്ക് ഈയിടെ ആയി നല്ല റിലീഫ് കിട്ടുന്നുണ്ട്‌ . ഏതായാലും കുഞ്ഞുണ്ണിയുടെ ആലോചന തമ്പാനൂര്‍ സ്റ്റാന്റ് ഉം വിട്ടു നേരെ തെക്കോട്ട്‌ വെച്ച് പിടിക്കുകയാണ് അതെങ്ങാനും പോയി ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മൂക്ക് കുത്തുമോ എന്ന് ഭയന്ന പോലെ കുഞ്ഞുണ്ണി ആലോചനക്കു ഒരു കോമ അങ്ങോട്ട്‌ ഇട്ടു കൊടുത്തു. താന്‍ കൊടുത്ത പ്രണയ ലേഖനം അവള്‍ ഏതായാലും ഇന്നലെ വരെ പബ്ലിക്‌ ആക്കിയിട്ടില്ല .പക്ഷെ അത് അവളുടെ കയ്യില്‍ തന്നെ കിട്ടിയോ അതോ അവളുടെ മലയാള പുസ്തകത്തില്‍ നിന്ന് അത് താഴെ വീണു കശ്മല കളായ വല്ല ടീച്ചര്‍ മാരുടെ കയ്യിലും ചെന്ന് പെട്ടോ താഴെ എന്തും വരട്ടെ എന്ന് കരുതി എഴുതിയ തന്റെ പെരു തനിക്കു തന്നെ പാരയാകുമോ അതല്ല അവള്‍ അത് വായിച്ചു നോക്കി ചുരുട്ടി കൂട്ടി ജനലിലൂടെ പുറത്തുള്ള പോണത കട്ടിലെക്കോ മറ്റോ വലിച്ചെറിഞ്ഞോ , ഇത് രണ്ടുമല്ലാതെ അവള്‍ അത് നേരെ അവളുടെ തന്ത കുഞ്ഞു വറീതിനെ എങ്ങാനും കാണിച്ചോ..... എന്റെ ക്ലാരെ (കഥ നായിക)  നീ എന്നെ ചതിക്കുമോ ? എന്നിത്യാതി ആലോച്ചനകല്‍ക്കാന് കുഞ്ഞുണ്ണി ഒരൊറ്റ തൊണ്ട് കൊണ്ട് കോമാ ഇട്ടു കളഞ്ഞത് . ഏതായാലും മൂന്നും കല്‍പ്പിച്ചു കുഞ്ഞുണ്ണി അവളെ കാണാന്‍ തീരുമാനിച്ചു - കുഞ്ഞുണ്ണി അങ്ങിനെയാ നിങ്ങളെ പോലെ രണ്ടു കല്‍പ്പനകള്‍ കൊണ്ടൊന്നും കുഞ്ഞുണ്ണിക്ക് തൃപ്തി ആകില്ല അല്പ്പിക്കുന്നെങ്കില്‍ മൂന്നും അങ്ങോട്ട്‌ കല്ല്പ്പിക്കും - അവളോട്‌ നേരിട്ട് ചോദിക്കണം "നിനക്കെന്ത പെണ്ണെ ഒന്ന് രേസ്പോണ്ട് ചെയ്‌താല്‍ ? ഞാനൊരു എഴുത്ത് തന്നിട്ട് നാലു രാവും നാല് പകലും കഴിഞ്ഞില്ലേ എന്തെ നിനക്ക് മലയാളം വയിക്കാനരിയില്ലേ - ഇനി അവള്‍ക്കു താനെഴുതിയ മലയാളം വായിക്കാന്‍ കഴിയാത്തത് കൊണ്ടെങ്ങാനും ആകുമോ?- കുഞ്ഞുണ്ണി അവളോട്‌ ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഒക്കെ കരുതി വെച്ചു. നേരെ
9  C  യുടെ മുന്നിലേക്ക്‌ നടന്നു ഒരു ധൈര്യത്തിന് തന്റെ സന്തത സഹചാരിയും എല്ലാ ഉടായിപ്പുകളുടെയും മൂര്‍ത്തിയും കാണാന്‍ തന്നെക്കാള്‍ വിരൂപനുമായ ചക്കൊച്ചനെയും കൂട്ടി . ഇനി ക്ലാരക്ക് തന്റെ കൂടെ വരണ ചങ്ങതിയോടെങ്ങാനും കയറി പ്രേമം തോന്നിയാലോ ,അത് വേണ്ട തന്റെ ചിലവില്‍ ഒരുത്തനും കയറി ഓസിനു ഒരു പ്രേമം അടിച്ചെടുക്കാന്‍ കുഞ്ഞുണ്ണിക്ക് ഇഷ്ടമല്ലായിരുന്നു
9  C  യുടെ മുന്നിലെത്തിയതും എന്തെന്നില്ലാത്ത ഒരു വെപ്രാളം കുഞ്ഞുണ്ണിയുടെ അടിവയര്‍ മുതല്‍ മേല്‍പ്പോട്ടു തിളച്ചു മറിയാന്‍ തുടങ്ങി കാര്യം കാണാന്‍ കൊള്ളില്ല എങ്കിലും ക്ലാര അഭിമാനിയാണ്‌ കാണാന്‍ കൊള്ളാവുന്ന മുന്‍ കാമുകി മാര്‍ക്കൊക്കെ കൊടുത്ത എഴുത്തിലെ പോലെ തന്നെ അവളെയും സുഖിപ്പിക്കാന്‍ വേണ്ടി കുറെ പച്ച നുണകള്‍ അവളുടെ സൌന്ദര്യത്തെ കുറിച്ച് വെച്ചു കാച്ചിയിട്ടുണ്ട്.അവളും കണ്ണാടി നോക്കുന്നവളല്ലേ അവള്‍ക്കു തന്റെ കോളത്തെ കുറിച്ച് ഒരു സാമാന്യ ബോധ്യം ഉണ്ടാകില്ലേ അപ്പോള്‍ താന്‍ എഴുതിയതൊക്കെ വെറുതെ അവളെ കളിയാക്കാന്‍ ആണെന്നെങ്ങാനും തോന്നിയാലോ. മാത്രവുമല്ല എവിടെയോ കേട്ട ഒരു ലളിത ഗാനത്തിന്റെ അശ്ലീല ചുവയുള്ള രണ്ടു വരികളും "ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു ... അടുത്ത നോട്ടത്തില്‍ അടിവയര്‍ കണ്ടു . എല്ലാം കൂടി ക്ലാര പിടിച്ചിട്ടു  അലക്കുമോ ആ അലക്കല്‍ ലോകം മുഴുവന്‍ കേള്‍ക്കുമല്ലോ  എന്റെ മാനം ക്ലാര കപ്പല് കയറ്റുമോ വെപ്രാളം കുഞ്ഞുണ്ണി യെയും  കൊണ്ട് ആകാശത്തിലീക്ക് പറക്കാന്‍ ഒരുങ്ങുന്നത് പോലെ കാലു നിലത്ത് ഉറക്കുന്നില്ല എന്തോ ഒന്ന് മുകളില്‍ നിന്ന് കഴുത്തില്‍ കുടുക്കിട്ടു വലിക്കുന്നത് പോലെ . കുഞ്ഞുണ്ണിയുടെ പഞ്ച നാടിയും തളര്‍ന്നു -രണ്ടെണ്ണം നാട്ടുകാര്‍ പണ്ടേ തല്ലി തളര്‍ത്തിയത് കൊണ്ട് ഇത്തവണ അവറ്റകള്‍ക്ക് പ്രത്യേകിച്ച് തളരേണ്ടി വന്നില്ല . കുഞ്ഞുണ്ണി അകത്തേക്ക് നോക്കി ദാണ്ടേ കിടക്കുന്നു പട്ടി തീറ്റ കഴിഞ്ഞു മോന്ത മണ്ണില്‍ ചേര്‍ത്ത് കെടക്കണ പോലെ ക്ലാര തല ഡെസ്കില്‍ ചേര്‍ത്ത് കൈ രണ്ടും മടക്കി തലയ്ക്കു സ്റ്റേ കൊടുത്തു ആ കിടപ്പ് കണ്ടപ്പോള്‍ കുഞ്ഞുണ്ണിക്ക് എന്തെന്നില്ലാത്ത ആശ്വാസം താനിവിടെ വന്നതും അവളെ കാണാന്‍ നിക്കാതെ തിരിച്ചു പോയതും അവള്‍ അറിയില്ലല്ലോ കുഞ്ഞുണ്ണി ചാക്കോയുടെ നിര്‍ബന്ധത്തിനോന്നും വഴങ്ങാതെ തിരിഞ്ഞു നടന്നു . അവനാണെങ്കില്‍ ഓസിനു ഒരു ലവ് സീന്‍ കാണാനുള്ള ചാന്‍സ് നഷ്ടപ്പെട്ട നിരാശയില്‍ പിന്നാലെയും  . അവനു നിരഷപെടാലോ ഒന്നും നഷ്ടപെടാനില്ല വെറുതെ ഒരു കാഴ്ചക്കാരനായി നിന്നാല്‍ മതി താനോ അവളെങ്ങാനും കണ്ടിരുന്നെങ്കില്‍ ഓടിവന്നു വായില്‍ വരുന്ന സരസ്വതീ കീര്‍ത്തനങ്ങള്‍ ഗദ്യ രൂപത്തില്‍ വിളിച്ചു കൂവിയാല്‍ .................പടച്ചോനെ ഓര്‍ക്കാന്‍ കൂടി വയ്യ കുഞ്ഞുണ്ണി ആഞ്ഞു പിടിച്ചു . എങ്കിലും ക്ലാരയും അവളുടെ ഉന്നക്ക കണ്ണുകളും കുഞ്ഞുണ്ണിയുടെ മനസ്സില്‍ മായാതെ മറയാതെ ഒരു ഭീഷണിയായി ബാക്കി നിന്നു .....................
അടുത്ത ഇരയെ തേടാന്‍ അത് കൊണ്ട് തന്നെ കുഞ്ഞുണ്ണി ഒന്ന് മടിച്ചു .ഇപ്പോഴും പഴയ ആ ഈരടികള്‍ കുനുന്നിയുടെ കര്‍ണ്ണ പുടങ്ങളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നു " ആദ്യത്തെ നോട്ടത്തില്‍ .....................

Wednesday, October 13, 2010

കുഞ്ഞുണ്ണിയുടെ ആദ്യ യാത്ര

ഇന്ന് കുഞ്ഞുണ്ണി തന്റെ പതിനേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് .. ആഘോഷം   എന്ന് പറഞ്ഞാല്‍ കുഞ്ഞുണ്ണിക്ക് അങ്ങിനെ ഒന്നും  ഇല്ല എല്ലാ ദിവസവും ഒരു പോലെ അത് പിറന്നാളായാലും ശരി ഇനി പതിനാരടിയന്തിരമായാലും ശരി കുഞ്ഞുണ്ണി ഈസ്‌ ഒണ്‍ലി കുഞ്ഞുണ്ണി. പക്ഷെ കുഞ്ഞുണ്ണി ഇന്ന് രണ്ടും കല്‍പ്പിച്ചു തന്നെയാണ് ഇറങ്ങിയിരിക്കുന്നത്  . ഇന്നലെ  പ്രീ ഡിഗ്രി  ഒന്നാം വര്‍ഷക്കാരന്‍ കുഞ്ഞവറാന്‍ മകന്‍ സക്കറിയ തന്റെ പിറന്നാള്‍ ട്രീറ്റ് കൊടുക്കുന്നത് കണ്ടപ്പോളേ മനസ്സില്‍ കരുതിയതാ നാളെ ഞാനും കൊടുക്കും ട്രീറ്റ് . പക്ഷെ കല്ല്‌ കുടിക്കുന്ന പുങ്കവാന്‍ മാര്‍ക്കൊക്കെ കള്ളും ഐസ്ക്രീമും ചോക്കലേറ്റും ഇഷ്ടപ്പെടുന്ന പുന്കവി മാര്‍ക്കൊക്കെ അതും പണ്ടാരമാടങ്ങനമെങ്കില്‍ തുട്ടു വേണം ഒരു കേസില്ല വക്കീലിന്റെ   കേസില്ല ഗുമസ്തന്റെ മകന്‍ എവിടുന്നാ  ഇത്ര പെരുത്ത്‌ തുട്ടു സംഘടിപ്പിക്കുക? കുഞ്ഞുണ്ണി രാത്രി കാലു രണ്ടും കട്ടിലിന്‍ കാലിന്മേല്‍ കയറ്റി വെച്ച് മലര്‍ന്നു കിടന്നും തലയിണ കൊണ്ട് ചെവി രണ്ടും പൊതി പിടിച്ചു കമിഴ്ന്നു കിടന്നും ആലോചിച്ചു എങ്ങനെ പോയാലും ഒരു  ആയിരത്തി അഞ്ഞൂറ് രൂപ യെങ്കിലും വേണം ....  കുഞ്ഞുണ്ണിയുടെ ആലോചന കാടുകയറി പോകാറായപ്പോള്‍ അതാ ഒരു കരച്ചില്‍ മ്മേ ...... കരച്ചില്‍ കേട്ടതും കുഞ്ഞുണ്ണി ചാടി എഴുന്നേറ്റു .. യുറേക്കാ യുറേക്കാ എന്ന് വിളിച്ചു പറയണമെന്ന് തോന്നിയെങ്കിലും കുഞ്ഞുണ്ണി സംയമനം പാലിച്ചു.  തന്റെ ഉറക്കെ ഉള്ള യുറേക്ക വിളി കേട്ട് ഗുമസ്തനോ ഫാര്യയോ (തന്തയോ തള്ളയോ ) എഴുന്നേറ്റാല്‍ പണി പാളിപോകും.
പിന്നെ കുഞ്ഞുണ്ണി ആലോചനയുടെ ദിശ ഒന്ന് മാറ്റി എങ്ങിനെ കൊണ്ട് പോകും ആര്‍ക്കു വില്‍ക്കും .കൊണ്ട് പോകുന്ന സമയത്ത് ഒച്ച  പുറത്തു കേള്‍ക്കാതിരിക്കാന്‍ എന്താണ് വഴി. ഏതായാലും ആയിരത്തി അഞ്ഞൂറിന് വഴി കണ്ടെത്തിയ തനിക്കു അതിനും   ഒരു വഴി ദൈവം തമ്പുരാന്‍ കാണിച്ചു തരും എന്ന് കുഞ്ഞുണ്ണി സമാധാനിച്ചു . തിരഞ്ഞും  മറിഞ്ഞും മൂട് പൊക്കി തല തലയിണയില്‍ പൂത്തിയും ഒക്കെ ആലോചനയുടെ അവസാന എപ്പിസോഡില്‍ കുഞ്ഞുണ്ണി മെല്ലെ എഴുന്നേറ്റു.മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന ആട്ടിന്‍ കൂടിനടുത്ത് ഒന്ന് പോയി.  പരിസര നിരീക്ഷണത്തില്‍ പ്ലാന്‍ നടപ്പാക്കാന്‍ പറ്റിയ ഒന്നും കുഞ്ഞുണ്ണി കണ്ടില്ല നേരം  വെളുക്കാന്‍ ഇനിയും മണിക്കൂറുകള്‍  ഉണ്ട് പാതി രാത്രി കഴിഞ്ഞിട്ടേ  ഉള്ളൂ  ഇനിയും അരക്കാല്‍  രാത്രി ബാക്കിയാ  കുഞ്ഞുണ്ണി പതുക്കെ  മുറിയിലേക്ക്  തിരിച്ചു കയറി പടം  വര  വീക്നസ്സായ കുഞ്ഞുണ്ണി തന്റെ കളര്‍ കുപ്പികളില്‍ നിന്ന് കറുപ്പും ചുവപ്പും  വെള്ളയും  കയ്യിലെടുത്തു ചുവപ്പില്‍ അല്‍പ്പം കറുപ്പും വെള്ളയും ചേര്‍ത്ത് തവിട്ടു കളരുണ്ടാക്കി. ബ്രഷ്  അന്വേഷിച്ചപ്പോള്‍ കാണാനില്ല അതെങ്ങിനെയാ എന്തെങ്കിലും എടുത്താല്‍ എടുത്തിടത്ത് വെക്കുന്ന സ്വഭാവം  പണ്ടേ  ഇല്ലല്ലോ    .ഇനി ഇപ്പൊ പോതിമടല് ചകിരി തന്നെ ശരണം . വിറകു  പുരയിലേക്ക് കയറി ഒരു മടല്‍ എടുത്തു ചകിരി പറിച്ചെടുത്തു  .ശബ്ദമുണ്ടാക്കാതെ ആടിന്റെ അടുത്തേക്ക്  ചെന്ന് .പാല് കറക്കാന്‍ നേരമായില്ലല്ലോ എന്ന മട്ടില്‍ ആട് ഒന്ന് ഇരുത്തി നോക്കി...... കുഞ്ഞുണ്ണി ഞെട്ടിയില്ല  കാരണം ആടിന്റെ നോട്ടം കുഞ്ഞുണ്ണിയുടെ ശ്രദ്ധയില്‍ പെട്ടില്ല ഇരുട്ടല്ലേ... കുഞ്ഞുണ്ണി തന്റെ ചിത്ര  രചന ആരംഭിച്ചു അടാകുന്ന കാന്‍വാസില്‍ കുഞ്ഞുണ്ണിയുടെ കര വിരുതു പ്രയോഗം ഒരു മണിക്കൂറോളം നീണ്ടു ചകിരി ആയതു കൊണ്ട് കുറെ കളര്‍ കയ്യിലും തുണിയിലും ഒക്കെ ആയി കുഞ്ഞുണ്ണി ഒന്നും കാര്യമാക്കിയില്ല  .തന്റെ രചനാ പാടവം  ഒന്ന് വെളിച്ചത്തു കാണാന്‍ വേണ്ടി കുഞ്ഞുണ്ണി പതുക്കെ കയ്യില്‍ കരുതിയിരുന്ന മെഴുകു തിരി കത്തിച്ചു നോക്കി കൊള്ളാം ആടിന്റെ അഡ്രസ്സ് തന്നെ മാറി പോയിരിക്കുന്നു. ഇനി ഇവനെ ആര് കണ്ടാലും തിരിച്ചറിയില്ല . പക്ഷെ ഇവനെ കിട്നാപ്പ്  ചെയ്യണമല്ലോ അതിനെന്താ വഴി . അതിനും കുഞ്ഞുണ്ണി നല്ലൊരു വഴി കണ്ടു പിടിച്ചു . തെക്കേ  പുറത്തു  കൂടി പോയാല്‍  ഇടവഴി ആണ് അധികം ആരും വഴിനടക്കാത്ത വഴി. അത് വഴി പോയാല്‍ നേരെ കശാപ്പു കാരന്‍ ബീരാന്‍ കുഞ്ഞിക്കന്റെ  കശാപ്പു പുരയില്‍ എത്താം. പക്ഷെ അതിരാവിലെ തന്നെ പോകണം ബീരാന്‍ കുഞ്ഞിക്ക  രാവിലെ വരാന്‍ വൈകും അത് സൌകര്യമാണ് കാരണം  കാലത്ത് തന്നെ കുഞ്ഞുണ്ണി ആടിനെയും കൊണ്ട് ചെല്ലുമ്പോള്‍ ബീരാനിക്ക കസ്ടടിയില്‍ എടുത്തു കൊസ്ട്യന്‍ ചെയ്യും. അതില്‍ നിന്ന് രക്ഷപ്പെടാന്‍  അതിരാവിലെ ആകുമ്പോള്‍ ബീരനിക്കന്റെ മകനും  താര തമ്മ്യേന
മോഴയുമായ സുബി മോന്‍ എന്ന് ബീരാനിക്കയും ബീരനിത്തയും വിളിക്കുന്ന സുബൈറു വായിരിക്കും കശാപ്പു കടയില്‍ ഉണ്ടാവുക  അവനെ  എന്തെങ്കിലും ഒക്കെ പറഞ്ഞു പറ്റിച്ചു തുട്ടു വാങ്ങി മുങ്ങാം . രണ്ടും കല്‍പ്പിച്ചു കുഞ്ഞുണ്ണി നേരെ വെച്ച് പിടിച്ചു കശാപ്പു പുരയിലേക്ക്‌. കശാപ്പു പുരയില്‍ എത്തിയപ്പോള്‍ സുബൈറു മാത്രമേ ഉള്ളൂ ഭാഗ്യത്തിന് ബീരാനിക്കയോ പണിക്കരോ ഇല്ല പണിക്കരോക്കെ  കശാപ്പു സ്ഥലത്തായിരിക്കും ഇത് തന്നെ പറ്റിയ സമയം സുബൈരുന്ട കയ്യെന്നു കാശും വാങ്ങി വേഗം പോകാം മോഴയാനെങ്കിലും അത് നാലാളെ അറിയിച്ചാലേ സുബൈരുവിനു സമാധാനമാകൂ ആടിനെ കണ്ടതും അവന്‍ എഴുന്നേറ്റു വന്നു "എന്താ കുഞ്ഞുണ്ണിയെ ബെളുപ്പിനും തന്നെ  ആടിനേം പിടിച്ചോണ്ട്?" "സുബൈറു ഇത് നമ്മട ശേഖരേട്ടന്റെ ആടാ ഞാന്‍ ഇങ്ങോട്ട് വരുമ്പോ ശേഖരേട്ടന്‍ ശ്വാസം മുട്ടി വലിചിരിക്കാന് " പാവം ആശുപത്രീ പോകാന്‍ കാശില്ലത്രെ എന്നോട് ഈ ആടിനെ ഒന്ന് വിറ്റു തരാന്‍ പറഞ്ഞു . നീ ഇതൊന്നെടുത്തിട്ടു ഒരു രണ്ടായിരം ഉറുപ്പിക ഇങ്ങോട്ട് താ" " കുഞ്ഞുണ്ണിയെ രണ്ടായിരം കൂടുതലാ കുഞ്ഞുണ്ണീ ആയിരത്തി എന്നൂര് ഞാന്‍ തരാം പിന്നെ വിക്കാന്‍ വന്ന നിനക്ക് കമ്മീഷനായി  ഒരു മുന്നൂറു ഉറുപ്പിയേം തരാം അതീ കൂടുതല് വേണോങ്കി ബാപ്പ ബരണം" സുബൈറു പറഞ്ഞത് കേട്ട് ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും കുഞ്ഞുണ്ണി ചിരിച്ചില്ല കാരണം അപ്പോഴേക്കും കുഞ്ഞുണ്ണിക്ക് സ്വബോധം വീണു തുടങ്ങിയിരുന്നു .. ആടിനെ കാണാതെ ഗുമസ്ത ഇപ്പോള്‍ ഗുമസ്തനെ വിളിച്ചു വിവരം പറഞ്ഞു കാണും ഇപ്പോള്‍ പരക്കം പാച്ചില്‍ തുടങ്ങി കാണും .ആ ശുഭ മുഹൂര്‍ത്തത്തില്‍ താനവിടെ ഇല്ലങ്കില്‍ അല്ലങ്കിലേ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാടുള്ള ഗുമസ്ത ദമ്പതികള്‍ തന്നെ നിര്‍ത്തി പൊരിക്കും അതിനവസരം കൊടുക്കരുത് വെളുപ്പിനെ നടക്കാന്‍ എന്ന പേരില്‍ മുറ്റമടിച്ചു കൊണ്ടിരിക്കുന്ന ചേച്ചി മാരുടെ വായില്‍ നോക്കാന്‍ പോകുന്ന ഏര്‍പ്പടുള്ളത് കൊണ്ട് കുറച്ചു നേരം പിടിച്ചു നില്‍ക്കാം "ശരി സുബൈറേ.... വേഗം താ ശേഖരേട്ടന്   ആശുപത്രിയില്‍ പോകേണ്ടതാ" കാശും വാങ്ങി കീശയിലാക്കി  കുഞ്ഞുണ്ണി വേഗം വെച്ച് പിടിച്ചു .ഗുമാസ്ഥാസ്രമത്തില്‍  ചെന്നപ്പോള്‍ പുകില് തുടങ്ങിയിട്ടുണ്ട് . ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ കയറി ചെല്ലുന്ന കുഞ്ഞുണ്ണിയെ നോക്കി ഗുമസ്ത അലമുറയിടുന്നു. "ആണയിട്ട്  ഒരുത്തന്‍  ഉണ്ടായിട്ടെന്താ ഏതോ തന്തക്കു പിറക്കാത്ത നായിന്റെ മക്കള്‍ എന്റെ ആടിനേം കട്ടോണ്ട് പോയില്ലെടാ കാലമാടാ ..... തന്തേം മോനും കൂര്‍ക്കം  വലിച് ഉറക്കമാല്ല്യോ ... ബാക്കിയുള്ളവന്‍ കഷ്ടപ്പെട്ട് പോറ്റിയിരുന്ന ആടാ കൊണ്ട് പോയ ദുഷ്ടന്റെ തലയില്‍ ഇടിത്തീ വീഴുകയുള്ളൂ " സ്വന്തം മോന്റെ തലയില്‍ ഇടിത്തീ വീഴാന്‍ പ്രാര്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ തള്ളയെ  കണ്ട സന്തോഷത്തില്‍ കുഞ്ഞുണ്ണി മനസ്സില്‍ പറഞ്ഞു  ഭാഗ്യം തന്നെ സംശയമില്ല 'ഏതായാലും ഈ വിഷമകരമായ സന്ദര്‍ഭത്തില്‍ ഒരു മകന്‍ എന്ന നിലയില്‍ ഗുമസ്ഥയെ ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് കുഞ്ഞുണ്ണിയിലെ മകന്‍ തിരിച്ചറിഞ്ഞു " അമ്മെ ഒന്ന് ഷമിക്കിന്‍ .ഇന്നലെ അതിനെ നല്ലോണം കെട്ടിയിരുന്നോ എന്ന് ഒന്ന് ആലോചിച്ചു നോക്കിം അത് ചെലപ്പോ കയറഴിഞ്ഞു എവെടെയെങ്കിലും അലഞ്ഞു തിരിയുന്നുണ്ടാകും ഒന്ന് അപ്പര്‍ത്തും ഇപ്പര്തും ഒക്കെ നോക്കിം അല്ലാതെ കാലത്ത് തന്നെ പ്രാകല്ലേ "കുഞ്ഞുണ്ണിയുടെ പ്രസ്താവന കേട്ട് അത് വരെ മിണ്ടാതിരുന്ന ഗുമസ്തനും കുഞ്ഞുണ്ണിയുടെ നേര്‍പെങ്ങള്‍ ചിഞ്ചു മോളും അന്തം വിട്ടു "ശെടാ ഇവന് ഇതിനും മാത്രം വിവരമൊക്കെ ഉണ്ടോ"എന്ന ഭാവത്തില്‍ ഓരോ നോട്ടം.  ഏതായാലും  ആ പ്രസ്താവന ഏറ്റു എല്ലാവരും അയല്‍ വീടുകളിലൊക്കെ അന്വേഷണം തുടങ്ങി  കുഞ്ഞുണ്ണിയും അന്വേഷണങ്ങളില്‍ പങ്കാളിയായി തന്റെ കടമ നിര്‍വഹിച്ചു എന്ന് വരുത്തി .ഇനി അധികം നേരം ഇവിടെ നിക്കാന്‍  മേല ആട് പോയ ദുഖാച്ചരണത്തിന്റെ  ഭാഗമായി അടുക്കളക്ക് ഹര്‍ത്താല്‍ പ്രഖ്യാപിചിരിക്കുകയാവും ഗുമസ്ത. വേഗം ഡ്രെസ്സൊക്കെ മാറി കുഞ്ഞുണ്ണി ബസ്‌ സ്ടോപ്പിലേക്ക്  നടന്നു. കശാപ്പു പുരയില്‍ ഒന്ന് നോക്കി താന്‍ കളര് കൊടുത്ത ആടിന്റെ ഇറച്ചി അവിടെ തൂങ്ങി കിടക്കുന്നുണ്ട് പക്ഷെ അതിന്റെ തോല് കുഞ്ഞുണ്ണി വികലമായ ഒരു വീക്ഷണം നടത്തിയെങ്കിലും ആ തോല് കാണാന്‍ കഴിഞ്ഞില്ല . ബസ്‌ വന്നപ്പോള്‍ പിന്നെ തോലിനെ കുറിച്ചുള്ള ചിന്ത വിട്ടു കുഞ്ഞുണ്ണി നേരെ  . ലേഡീസ് എന്നെഴുതിയ സീടിനു തൊട്ടു പുറകിലുള്ള സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. കോളേജില്‍ എത്തിയിട്ടും കുഞ്ഞുണ്ണിയുടെ മനസ്സില്‍ നിന്നും ആ തോല് മാത്രം മഞ്ഞു പോയില്ല തോലിനെ കുറിച്ചുള്ള ചിന്ത കുഞ്ഞുണ്ണിയെ വേട്ടയാടി കൊണ്ടിരുന്നു. സക്കറിയയുടെ ട്രീടിനെക്കള്‍ ഗംഭീരമായിരുന്നു തന്റെ ട്രീറ്റ് എന്ന പുങ്കവന്‍ മാരുടെ അഭിപ്രയത്തെക്കള്‍  ഐസ്ക്രീമിന്റെ യും ചോക്കാലേട്ടിന്റെയും രുചി പറഞ്ഞു പ്രശംസ ചൊരിഞ്ഞ പുങ്കവനകളുടെ മധുര മൊഴികളില്‍ കുഞ്ഞുണ്ണി സ്വയം അഹങ്കരിച്ചു എങ്കിലും ആ തോല് കുഞ്ഞുണ്ണിയുടെ ചിന്തകളെ അലോസരപ്പെടുത്തി കൊണ്ടിരുന്നു... ബാക്കിയുള്ള ക്ലാസ്സുകളൊക്കെ മൊത്തമായി കട്ട് ചെയ്തു  വൈകുന്നെരമാകനോന്നും കാത്തു നില്‍ക്കാതെ കുഞ്ഞുണ്ണി വേഗം veettilekku തിരിച്ചു .വീട്ടില്‍ ചെന്നപ്പോള്‍ അതാ കേള്‍ക്കുന്നു പാതിരാത്രിക്ക്‌ തനിക്കു ഉത്തേജനം നല്‍കിയ ആ ശബ്ദം പക്ഷെ ഇപ്പോള്‍ ഉത്തേജനത്തിന് പകരം കുഞ്ഞുണ്ണിയുടെ രക്ത ധമനികളുടെ akatthekku ഐസ് വെള്ളം പുംപ് ചെയ്തു കയറ്റിയത് പോലെ യാണ് കുഞ്ഞുണ്ണിക്ക് തോന്നിയത് ആരും കാണാതെ കൂട്ടില്‍ ചെന്ന് നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു തന്റെ കര വിരുതിനാല്‍ അഡ്രസ്സ്  മാറിയ ആട് അതിന്റെ പഴയ മേല്‍വിലാസത്തില്‍ ഗുമാസ്ഥാസ്രമത്തില്‍ ഗുമസ്ത വക...... ഇനി ഉണ്ടാകാന്‍ പോകുന്ന വിചാരണകളും കളിയാകലുകളും  ഒക്കെ ഏറ്റുവാങ്ങാന്‍ മനസ്സിനെ പാകപ്പെടുത്താനായി കുഞ്ഞുണ്ണി ഒരു തയ്യാറെടുപ്പ് നടത്തി
എത്രയും പെട്ടെന്ന് കയ്യിലുള്ള ബാക്കി രൂപ എന്നി തിട്ടപെടുത്തി നൂറ്റി പതിനഞ്ചു രൂപ ഇരുപത്തി അഞ്ചു പൈസ കുഞ്ഞുണ്ണി ബസ് സ്ടോപ്പ് ലക്ഷ്യമാക്കി നടന്നു ...................................കുഞ്ഞുണ്ണിയുടെ ജീവിതത്തിലെ ആദ്യ നാട് വിടല്‍ യാത്ര ................    
.