Total Pageviews

Sunday, June 19, 2011

കുഞ്ഞുണ്ണിയുടെ പരിവേദനങ്ങള്‍




യര്‍ ബാഗും കയ്യില്‍ പിടിച്ചു കൊണ്ട് മൂളിപ്പാട്ടും പാടി കുഞ്ഞുണ്ണി മുന്നില്‍ കണ്ട വലിയ അലൂമിനിയം വാതില്‍ തള്ളി തുറന്നു അകത്തേക്ക് കയറി അകത്തു കയറിയതും എന്ത് ചെയ്യണമെന്നറിയാതെ കുഞ്ഞുണ്ണി പകച്ചു പോയി . മിനുസമുള്ള മാര്ബിളുകള്‍ കൊണ്ട് അലങ്കരിച്ച ചുവരുകള്‍ , മരം കൊണ്ട് കൊത്തു പണികള്‍ ചെയ്ത കൈ വരികളോട് കൂടിയ മിനുസമുള്ള കോണി പടികള്‍  കോണി പടികള്‍ക്കു ചുറ്റിലുമായി കൊത്തു പണികള്‍ ഒന്നുമില്ലെങ്കിലും മിനുസമുള്ള ഭംഗിയുള്ള മൂന്നു വാതിലുകള്‍ . ഇതില്‍ ഏതായിരിക്കും തന്റെ മുറി ? എന്ന് കുഞ്ഞുണ്ണി വെറുതെ ആലോചിച്ചു ഇനി ഇതായിരിക്കില്ലേ മുകളിലേക്ക് കയറണോ ? ആലോചനാ നിമഗ്നനായി കുഞ്ഞുണ്ണി കുറച്ചു നേരം നിന്നു. ഏതായാലും സലാം വരുമല്ലോ അവനെ കാത്തു നില്‍ക്കുക തന്നെ കുഞ്ഞുണ്ണി ആലോചിച്ചു . പക്ഷെ കുറെ നേരം കഴിഞ്ഞിട്ടും സലാം വന്നില്ല കുഞ്ഞുണ്ണി പതുക്കെ വാതില്‍ തുറന്നു പുറത്തേക്ക് എത്തി നോക്കി . കത്തുന്ന ചൂട് കൊണ്ട് കുഞ്ഞുണ്ണി പെട്ടെന്ന് തല അകത്തോട്ടു തന്നെ വലിച്ചു പുറത്തൊന്നും കാണാന്‍ കുഞ്ഞുണ്ണിക്ക് കഴിഞ്ഞില്ല കണ്ണ് ആകെ എന്തോ കണ്ടു പേടിച്ച പോലെ ഇരുട്ട് കുത്തി പോയിരിക്കുന്നു . കുഞ്ഞുണ്ണി വീണ്ടും ഒന്ന് കൂടി കസ്ന്നടച്ചു പിടിച്ചു പുറത്തേക്ക് തല നീട്ടി പുറത്തു നിന്നു ഒരു കൈ കുഞ്ഞുണ്ണിയുടെ കൊലസ്രില്‍ പിടിച്ചു ഒരു വലി കയ്യില്‍ പിടിച്ചിരുന്ന വാതില്‍ പിടി കുഞ്ഞുണ്ണി യോടൊപ്പം പുറത്തേക്ക് വലിഞ്ഞു കുഞ്ഞുണ്ണിയുടെ കഴുത്തു വാതിലിനിടയില്‍ കുടുങ്ങി , മ്മേ ആടുകള്‍    കരയുന്നത്    പോലെ ഒരു shabdam കുഞ്ഞുണ്ണിയുടെ കണ്‍O   നാളത്തില്‍  നിന്നു പുറത്തേക്ക് വന്നു. പെട്ടെന്ന് വാതിലിന്റെ പിടി വിട്ടു കുഞ്ഞുണ്ണി തന്റെ കഴുത്തിനെ റിലീസ് ആക്കി .  കുഞ്ഞുണ്ണി പെട്ടെന്ന് തന്റെ കോളറില്‍ വീണിരിക്കുന്ന കയ്യിന്റെ ഉടമസ്ഥനെ നോക്കി .ലുങ്കി മുണ്ടുടുത്ത വെറ്റില ക്കര വീണ ഷര്‍ട്ട് ധരിച്ച ഒരു ഹിന്ദി ക്കാരന്‍ ആണത് .. "തൂ കോന്‍ ഹേ ക്യാ ചാഹിയെ ?" ഹിന്ദി കേട്ടതും താന്‍ പണ്ട് പറഞ്ഞു പഠിച്ച "തൂ ആവാരാഹൂ"=  നീ ആരാകുന്നു"  എന്ന ഹിന്ദി പദം കുഞ്ഞുണ്ണി ഓര്‍ത്ത്‌ മറുപടി കൊടുത്തു"കുഞ്ഞുണ്ണി" അപ്പോഴേക്കും സലാം ഓടി കിതച്ചു വന്നു " ബായ്  സോറി ബായ് നയ ആത്മീ ഹേ" കുഞ്ഞുണ്ണിയുടെ ഉള്ളം ഒന്ന് പിടച്ചു സലാം തന്നെ കുറിച്ച് ഹിന്ദി ക്കാരനോട് നായ എന്ന് പറഞ്ഞത് കുഞ്ഞുണ്ണിക്ക് തീരെ പിടിച്ചില്ല പക്ഷെ അപ്പോഴും ഇനി അങ്ങോട്ട്‌ തന്റെ സെറ്റില്‍ മെന്റ് ശേരിയാകുന്നത് വരെ ഈ കുരിശിനെ പിണക്കാതെ മുന്നോട്ടു പോകണമല്ലോ എന്നോര്‍ത്തു കുഞ്ഞുണ്ണി നേരെ സലാമിനോട് ചോദിച്ചു "നീ എവിടെ സലാമേ  ഞാന്‍ കുറെ നോക്കി " അപ്പളാ ഈ നായിന്റെ മോന്‍ എന്റെ കോളറിനു പിടിച്ചു വലിച്ചത് " നീ എങ്ങോട്ടാ  ഈകയറിയത്‌ ഇത് നമ്മുടെ റൂം അല്ല ഞാന്‍ വണ്ടി ക്കാരന് കാശും കൊടുത്തു നിന്നെ നോക്കി നിന്നെ കണ്ടില്ല ഞാനാകെ അമ്പരന്നു .. " സലാമിന്റെ മുഖത്തു അമ്പരപ്പും ഭയവും ഉണ്ടായിരുന്നു. അപ്പോഴാണ്‌ താന്‍ ഓടി കയറിയതല്ല റൂം എന്ന് കുഞ്ഞുണ്ണിക്ക് മനസ്സിലായത്‌ കുഞ്ഞുണ്ണി വീണ്ടും ആലോചനാ നിമഗ്നനായി . "എന്തെ മുത്തപ്പന്‍ തന്നെ ഇത്തവണ ചതിച്ചത്" എന്തായാലും ഇനി സലാം  മുന്നില്‍ നടക്കട്ടെ " നീ വാ " സലാം കുഞ്ഞുണ്ണിയുടെ കയ്യും പിടിച്ചു നേരെ എതിര്‍ഭാഗത്തുള്ള പൊളിഞ്ഞു ചാടാറായ ഇരുമ്പ് ഗേറ്റില്‍ തൂങ്ങി കിടക്കുന്ന കമ്പി പിടിച്ചു വലിച്ചു ഗെറ്റ് തുറന്നു ഒരു സു(ദു)ര്‍ഗന്ധം കുഞ്ഞുണ്ണിയുടെ നാസന്തരങ്ങളിലേക്ക് അടിച്ചു കയറി . ശ്വാസം മുട്ടി പ്പോയി കുഞ്ഞുണ്ണിക്ക് . " എന്താടാ സലാമേ ഇത് " സലാമിന്റെ ഉള്ളില്‍ ഒരു ലടു പൊട്ടി . പണി കിട്ടി തുടങ്ങിയിരിക്കുന്നു . ഇനി ഇവന്‍ എഴുതുന്ന എഴുത്തുകളില്‍ താന്‍ താമസിക്കുന്ന ഈ കൊട്ടാരവും ഇവിടുത്തെ ഈ സുഗന്ധവും ഇനി അകത്തു കടന്നാല്‍ ഇവന്‍ അനുഭവിക്കാന്‍ പോകുന്ന സകല സുഖ സൌകര്യങ്ങളും വിഷയീഭവിക്കും... എന്തായാലും കുരിശെടുത്ത് തലയില്‍ വെച്ചതല്ലേ എന്ന് കരുതി സലാം കുഞ്ഞുന്നിയെയും കൂട്ടി വിണ്ടു പൊളിഞ്ഞ ചവിട്ടു പടികളും കയറി മുകളിലേക്ക് നടന്നു . കുഞ്ഞുണ്ണി മൂക്ക് പകുതി പൊത്തിയും ഇടയ്ക്കു ശ്വാസം വലിക്കാന്‍ വേണ്ടി തുറന്നു വിട്ടും സലാമിനെ തുടര്‍ന്നു. പടികയറി ചെന്ന് കയറിയത് വിശാലമായ ഒരു ഹാളിലേക്ക് അവിടെ കുറെ ആളുകള്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നു. എല്ലാവരും സലാമിനോട് "എത്തിയോ " എന്ന് കുശലം ചോദിക്കുന്നു . തന്റെ വരവ് നേരത്തെ തന്നെ ഇവിടെ ചര്‍ച്ചാ വിഷയമായിരുന്നു എന്നോര്‍ത്തപ്പോള്‍ കുഞ്ഞുണ്ണി ഒന്ന് ഞെട്ടി തന്റെ കയ്യിലിരിപ്പുകളൊക്കെ ഇവന്‍ ഇവിടെ വിളമ്പി ക്കാണുമോ? കുഞ്ഞുന്ണിയില്‍ ഒരു നെടുവീര്‍പ്പുയര്‍ന്നു . സലാം ഒരു ഗ്ലാസ്‌ വെള്ളം എടുത്തു കുടിച്ചു .കുഞ്ഞുണ്ണിക്ക് മറ്റൊരു ഗ്ലാസ്‌ വെള്ളം എടുത്തു നീട്ടി പക്ഷെ കുഞ്ഞുണ്ണിയുടെ മനസ്സില്‍ അപ്പോള്‍ വെള്ളം കുടിക്കണം എന്നാ ചിന്തയേക്കാള്‍ എത്രയും പെട്ടെന്ന് രണ്ടു വര്ഷം ഒന്നായി കിട്ടിയാല്‍ മതി എന്നാ ചിന്ത ആയിരുന്നു . 
സലാം കുഞ്ഞു ണ്ണി  യെയും  കൂട്ടി     ഹാളിനോടു ചേര്‍ന്ന് പലക കൊണ്ട് വേര്‍ തിരിച്ച ഒരു റൂമിലേക്ക്‌ കയറി . റൂമില്‍ സലാമിനെ കൂടാതെ ഒറ്റപ്പാലത്ത് കാരന്‍ ഇല്യാസും ആലുവ ക്കാരന്‍ സക്കറിയയും ഉണ്ടായിരുന്നു . രണ്ടു പേരും കുഞ്ഞുന്നിയെ ഹാര്‍ദ്ദവമായി സ്വീകരിച്ചു . ഭക്ഷണം കഴിച്ചോ ?
കുഞ്ഞുണ്ണി ഉവ്വ് എന്ന് തലയാട്ടി വിമാനത്തില്‍ നിന്ന് കിട്ടിയ ഒന്നര പിടി ചോറ് തനിക്കൊന്നുമായില്ല എന്ന് കുഞ്ഞുണ്ണി പറഞ്ഞില്ല . എങ്കിലും സലാം  അത് ഫ്ലൈറ്റില്‍ നിന്നല്ലേ കുറച്ചു നമുക്കിവിടുന്നു കഴിക്കാംഎന്ന് പറഞ്ഞപ്പോള്‍  കുഞ്ഞുണ്ണി ക്ക് സലാമിനോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നി . ഇല്യാസും സക്കറിയയും കൈ കഴുകന്‍ ക്ഷണിച്ചു . കൈ കഴുകാനായി വാഷ്‌ ബൈസനടുത്തു ചെന്നപ്പോള്‍ കുഞ്ഞുണ്ണിക്ക് ഇനി  ഭക്ഷണം ഒന്നും കഴിച്ചില്ലെങ്കിലും വേണ്ട എന്ന് തോന്നിപോയി . കുഞ്ഞുണ്ണി കണ്ണുമടച്ചു കൈ കഴുകലും കഴിഞ്ഞു നേരെ ഇല്യാസിരുന്ന ടേബിളിനു ഇങ്ങേ പുറത്തു ചെന്നിരുന്നു . വിന്ഹവ സമൃദ്ധമായ ഊണ് കഴിക്കാനിരുന്ന കുഞ്ഞുണ്ണിയുടെ മുന്നില്‍ ഒരു സ്റ്റീല്‍ പ്ലേറ്റ് കൊണ്ട് വരപെട്ടു . ചോറ് കൊണ്ട് വന്നിട്ട ആളെ സലാം പരിചയ പ്പെടുത്തി ." ഇത് അദ്രാമാന്‍ .. കൊണ്ടോട്ടി ക്കാരനാ" .മെലിഞ്ഞു കവിളോട്ടിയ ഒരു സാധു "  ഇവിടുത്തെ കുക്കും സപ്ലയറും ഒക്കെ ഇവനാ" . കുഞ്ഞുണ്ണി മര്യാദ എന്നാ നിലക്ക് അദ്രമാനെ നോക്കി ഒന്ന് ചിരിച്ചു . ചോറിട്ട ശേഷം കറി കൊണ്ട് വന്നോഴിച്ചപ്പോള്‍ കുഞ്ഞുണ്ണി  അദ്രമാനെ വല്ലാത്തൊരു നോട്ടം നോക്കി . കറിയുടെ കോലവും അദ്രമാന്റെ കോലവും ഒരുപോലെ ആണല്ലോ എന്ന് കുഞ്ഞുണ്ണി മനസ്സില്‍ ഓര്‍ത്തു. കുഞ്ഞുണ്ണിയുടെ ഇഷ്ട വിഭവമായ പൊരിച്ച മീന്‍ കണ്ടപ്പോള്‍ കറി എന്തായാലും വേണ്ടില്ല മീന്‍ ഉണ്ടല്ലോ എന്നോര്‍ത്ത് കുഞ്ഞുണ്ണി മീന്‍ ഒരു കഷണം എടുത്തു വായില്‍ വെച്ച് . ത്പൂ ... കുഞ്ഞുണ്ണി അറിയാതെ തുപ്പിപ്പോയി . ഫ്രഷ്‌ മീന്‍ കറിയായും പൊരിച്ചതായും സമൃദ്ധമായിരുന്ന വീട്ടിലെ തീന്‍ മേശ കുഞ്ഞുണ്ണിയുടെ കണ്ണുകളില്‍ നീര് നിറച്ചു . എങ്ങിനെയോ കഴിച്ചു എന്ന് വരുത്തി കുഞ്ഞുണ്ണി എഴുന്നേറ്റു കൈ കഴുകി . നേരെ റൂമിലേക്ക്‌ കയറി വിരിച്ചിട്ടിരുന്ന കട്ടിലില്‍ കയറി കിടന്നു . മേലോട്ട് നോക്കി  നാട്ടിലേക്കൊന്നു കണ്ണോടിച്ചു . തന്റെ വീടും വിഭവ സമൃദ്ധമായ ഉച്ചയൂണും എത്ര രുചികരമായിരുന്നു എന്ന് കുഞ്ഞുണ്ണി ഓര്‍ത്തു . എന്നിട്ടും ഉപ്പില്ല എരി കൂടി എന്നൊക്കെ പറഞ്ഞു അമ്മയെ തെറി പറഞ്ഞിരുന്നതോര്‍ത്തപ്പോള്‍ ആദ്യമായി കുഞ്ഞുണ്ണിക്ക് തന്റെ അമ്മയോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി . ഒരു തുള്ളി കണ്ണ് നീര്‍ കുഞ്ഞുണ്ണിയുടെ കവിളിലൂടെ ഒലിച്ചിറങ്ങി . .... ആ കിടപ്പ് കുഞ്ഞുണ്ണിയെ മറ്റൊരു മനുഷ്യനാക്കിയോ ....?

Saturday, June 18, 2011

കുഞ്ഞുണ്ണിയുടെ പ്രവാസ പ്രവേശം




ജിദ്ദ കിംഗ്‌ അബ്ദുല്‍ അസിസ് എയര്‍ പോര്‍ട്ടില്‍ നിന്ന്പുറത്തേക്കുള്ള നടത്തം കുഞ്ഞുണ്ണിയുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചു . ഓരോരുത്തരായി പുറത്തേക്കിറങ്ങി പോകുന്നു .എയര്‍ പോര്‍ടിനകത്തെ കാണാ കാഴ്ച  കളില്‍ മതി  മറന്നു കുഞ്ഞുണ്ണി പുറത്തേക്ക് നടക്കാന്‍ നോക്കുമ്പോള്‍ അതാ മുന്‍പില്‍ ഒരു ചില്ല് മതില്‍ .കൂടെ ഉണ്ടായിരുന്നവരെല്ലാം അപ്പുറത്തും കുഞ്ഞുണ്ണി ഇപ്പുറത്തും .കുഞ്ഞുണ്ണിയുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി മുള പൊട്ടി . സകല ദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്തെങ്കിലും ഇപ്പോഴും കമ്പനി അടിക്കാറുള്ള മുത്തപ്പനെ ത്തന്നെ ഒന്ന് വിളിച്ചു കളയാം എന്നാ നിലക്ക് എന്റെ മുത്തപ്പാ എന്ന് വിളിച്ചു കുഞ്ഞുണ്ണി തന്റെ ഇടതു കാലെടുത്തു മുന്നോട്ടു വെച്ചതും ചില്ല് മതില്‍ രണ്ടായി പിളര്‍ന്നു .." ഈ മുത്തപ്പന്റെ ഒരു ശക്തിയെ ... അല്ലെങ്കില്‍ അങ്ങ് കുഗ്രാമത്തില്‍ ആല്‍ ത്തറയില്‍ വെറും കല്ലായി ഇരിക്കുന്ന മുത്തപ്പന്‍ ഇങ്ങു സൗദി അറേബ്യയില്‍ വന്നു തന്റെ പ്രതിബന്ധം രണ്ടായി പിളര്ത്തിയില്ലേ " മനസ്സില്‍    മുത്തപ്പനൊരു നന്ദി പറഞ്ഞു കൊണ്ട് കുഞ്ഞുണ്ണി പുറത്തേക്കിറങ്ങി .  പുറത്തിറങ്ങിയ കുഞ്ഞുണ്ണി തീയില്‍ ചവിട്ടിയത് പോലെ പുറകോട്ടോടി .. അസാദ്യ ചൂടും എരിഞ്ഞു   നില്‍ക്കുന്ന സൂര്യനും കുഞ്ഞുണ്ണി പരിഭ്രാന്തനായി . കൂടെ ഉണ്ടായിരുന്ന നാവാതിഥി ക ളൊക്കെയും  കുഞ്ഞുണ്ണിയെ പോലെ തിരിഞ്ഞോടിയില്ല എങ്കിലും അവരുടെ മുഖത്തും പരിഭ്രാന്തി പരക്കുന്നത്  കുഞ്ഞുണ്ണി കണ്ടു .എന്തെന്തു പ്രതീക്ഷകളോടെയാണ് ഗള്‍ഫിന്റെ  മായാ    വലയത്തിലേക്ക്  കാലെട്ടുത്തു  വെച്ചത്  . എന്നിട്ടിപ്പോ കത്തുന്ന സൂര്യനും സൂര്യന് പോലും താങ്ങാത്ത ചൂടും . കുഞ്ഞുണ്ണി  പുറത്തേക്ക് കണ്ണോടിച്ചു .. വിശാലമായ കാര്‍ പാര്‍ക്കിംഗ്  വില കൂടിയ കാറുകള്‍ . എയര്‍ പോര്‍ട്ടില്‍ നിന്ന് തന്നെ  പിക്ക്  ചെയ്യാന്‍  വന്ന  അയല്‍ വാസി സലാം 
തന്നെയും കൂട്ടി നേരെ  കാര്‍ പാര്‍ക്കിംഗ്  ഏരിയയിലേക്ക് നടന്നപ്പോള്‍  അനുസരണ  ശീലം  തീരെ  ഇല്ലെങ്കിലും  പതുക്കെ അനുഗമിച്ചു . അല്ലെങ്കിലും നാട്ടില്‍ താന്‍ ആണ് ഹീറോ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം .ഇവിടെ ഇവനെ അനുസരിക്കലാണ് ബുദ്ധി . കാരണം യഹ വുഹ ന്നു പറയുന്ന ഇവിടുത്തെ ഭാഷയോ സ്ഥലങ്ങളോ എന്തിനു ഇവിടുത്തെ മണ്‍ തരി പോലും പരിചയമില്ലാത്ത താന്‍ ഇവിടെ ഹീറോ കളിയ്ക്കാന്‍ നിന്നാല്‍ പണി പാളും .അതുകൊണ്ട് ഇപ്പോള്‍ ഇവനെ അനുസരിക്കല്‍ തന്നെ നല്ലത് . 
"ജവാദുല്‍ അഭിയദ്" സലാം പറയുന്നത് കേട്ട് മുഖമുയര്‍ത്തി നോക്കിയപ്പോള്‍ മുഷിഞ്ഞു നാറിയ വെള്ള ഷര്‍ട്ടും ധരിച്ചു  വെറ്റില ക്കറ ഉള്ള പല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ട് ഒരുവന്‍ മുകളില്‍ ടാക്സി എന്ന് ഉല്ലെഘനം ചെയ്ത കാറിന്റെ ചില്ലുകള്‍ താഴ്ത്തി  "ഇശിരീന്‍ " എന്ന് മൊഴിഞ്ഞതും  സലാം " ല കംസതാഷ് " എന്ന് മറു മൊഴി മൊഴിഞ്ഞതും പല്ലുകള്‍ കൂടുതല്‍ വെളിവാക്കി അവന്‍ "താല്‍ എന്ന് പറഞ്ഞു കൊണ്ട് കൈ കൊണ്ട് വരൂ എന്ന് ആംഗ്യം  കാണിച്ചു ക്ഷണിച്ചു .സലാം വേഗം ഡിക്കി തുറന്നു കുഞ്ഞുണ്ണിയുടെ  501 സോപ്പിന്റെ പെട്ടിയും എയര്‍ ബാഗും ( ഏറണാകുള ത്തു നിന്ന് വാങ്ങിയത് കൊണ്ടാണ് അതിനു എയര്‍ ബാഗ്‌ എന്ന് പറയും എന്ന് കുഞ്ഞുണ്ണി മനസ്സിലാക്കിയത് ) എടുത്തു വെച്ച് കുഞ്ഞുന്നിയെ പിന്‍ സീറ്റില്‍ ഇരുത്തി സലാം മുന്‍ സീറ്റില്‍ കടന്നിരുന്നു . കത്തുന്ന ചൂടിന്റെ കാഠിന്യം ഉള്ളില്‍ അറിയുന്നില്ലെങ്കിലും മുന്നില്‍ നീണ്ടു കിടക്കുന്ന റോഡില്‍ ദൂരെ ദൂരെ കാണുന്ന വെള്ള കെട്ടുകളില്‍ നിന്ന് പുറത്തെ ചൂടിന്റെ കാഠിന്യം കുഞ്ഞുണ്ണി ഊഹിച്ചെടുത്തു . പോരാത്തതിന് എയര്‍ പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇരുവശവും കണ്ട മണല്‍ കൂനകള്‍ നിറഞ്ഞ മരുഭൂമി കുഞ്ഞുണ്ണി കൌതുകത്തോടെ നോക്കിയിരുന്നു .വണ്ടി ചീറി പ്പായുകയാണെന്ന് കുഞ്ഞുണ്ണിക്ക് മനസ്സിലായി ... കുറച്ചു കഴിഞ്ഞപ്പോള്‍ അംബര ചുംബികളായ കെട്ടിടങ്ങള്‍ കാണാനായി . താന്‍ ജിദ്ദ എന്നാ മഹാ നഗരത്തില്‍ എത്തി ചേര്‍ന്നിരിക്കുന്നു എന്ന് കുഞ്ഞുണ്ണി മനസ്സിലാക്കി . പൈന്‍ ഇനി ചെന്ന് കയറാന്‍ പോകുന്ന വിശാലമായ തന്റെ മുറിയും ഉദ്യാനവും ശീത ക്കാറ്റ് അടിക്കുന്ന എസിയും ഒക്കെ കുഞ്ഞുണ്ണി മനക്കണ്ണില്‍ കണ്ടു . വണ്ടി ഒരു കപ്പല്‍ കയറ്റി വെച്ചിരിക്കുന്ന റൌണ്ട് അബൌടിനു ചുറ്റി തൊട്ടടുത്തു കണ്ട ഗല്ലിയിലേക്ക് തിരിഞ്ഞു . എവിടെ നിന്നോ വണ്ടിക്കകത്തെക്ക്  നാട്ടില്‍ അലഞ്ഞു തിരിയുന്ന അമ്പല മുട്ടന്റെ മണം കടന്നു വന്നു 
"മുത്തപ്പാ  നിന്റെ കളി ഇനിയും അവസാനിച്ചില്ലേ ഇവിടെയും നീ എന്റെ കൂടെ ഉണ്ടോ " എന്ന് മനസ്സില്‍ ഓര്‍ത്ത്‌ കൊണ്ട് കുഞ്ഞുണ്ണി വണ്ടിയുടെ പുറത്തേക്ക് നോക്കി . ചുറ്റിലും മതില്‍ കെട്ടിയ കൂറ്റന്‍ വാതില്‍ പിടിപ്പിച്ച ഒരു കെട്ടിടം അല്ലാതെ ഒന്നും കണ്ടില്ല .  "ന്താ കുഞ്ഞുണ്ണീ നല്ലൊരു മണം കിട്ടിയോ" എന്നാ സലാമിന്റെ ചോദ്യം കേട്ടാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത് " അതാണ്‌ മന്തി ക്കട " എന്താണ് മന്തി ക്കട എന്ന് ചോദിയ്ക്കാന്‍ കുഞ്ഞുണ്ണി മിനക്കെട്ടില്ല . എന്നാലും സലാം പറഞ്ഞു " ഇവിടെ സൌദികളുടെ സമീകൃത ആഹാരമാണ് മന്തി ആടിനെ മുഴുവനോടെ വെള്ളത്തില്‍ ഇട്ടു വേവിച്ച് അതിലേക്കു അരി ഇട്ടു വേവിച്ച് എടുക്കുന്ന സാധനമാണ് മന്തി ചോറ് " സംഗതി കേട്ടപ്പോള്‍ ഇന്നത്തെ സല്‍ക്കാരം അതാകും എന്ന് കുഞ്ഞുണ്ണി വെറുതെ മോഹിക്കാതിരുന്നില്ല . 
"ഖലാസ് " സലാം പറഞ്ഞതും വണ്ടി സ്റ്റോപ്പ്‌ ആയി . സലാം പുറത്തിറങ്ങി കൂടെ കുഞ്ഞുണ്ണിയും . സലാം ബാഗ്‌ എടുത്തു കയ്യില്‍ കൊടുത്ത് 501 പെട്ടി എടുക്കാന്‍ കുനിഞ്ഞപ്പോള്‍ കുഞ്ഞുണ്ണി നേരെ റൂമിലേക്ക്‌ നടന്നു .....