Total Pageviews

Saturday, June 18, 2011

കുഞ്ഞുണ്ണിയുടെ പ്രവാസ പ്രവേശം
ജിദ്ദ കിംഗ്‌ അബ്ദുല്‍ അസിസ് എയര്‍ പോര്‍ട്ടില്‍ നിന്ന്പുറത്തേക്കുള്ള നടത്തം കുഞ്ഞുണ്ണിയുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചു . ഓരോരുത്തരായി പുറത്തേക്കിറങ്ങി പോകുന്നു .എയര്‍ പോര്‍ടിനകത്തെ കാണാ കാഴ്ച  കളില്‍ മതി  മറന്നു കുഞ്ഞുണ്ണി പുറത്തേക്ക് നടക്കാന്‍ നോക്കുമ്പോള്‍ അതാ മുന്‍പില്‍ ഒരു ചില്ല് മതില്‍ .കൂടെ ഉണ്ടായിരുന്നവരെല്ലാം അപ്പുറത്തും കുഞ്ഞുണ്ണി ഇപ്പുറത്തും .കുഞ്ഞുണ്ണിയുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭീതി മുള പൊട്ടി . സകല ദൈവങ്ങളെയും മനസ്സില്‍ ഓര്‍ത്തെങ്കിലും ഇപ്പോഴും കമ്പനി അടിക്കാറുള്ള മുത്തപ്പനെ ത്തന്നെ ഒന്ന് വിളിച്ചു കളയാം എന്നാ നിലക്ക് എന്റെ മുത്തപ്പാ എന്ന് വിളിച്ചു കുഞ്ഞുണ്ണി തന്റെ ഇടതു കാലെടുത്തു മുന്നോട്ടു വെച്ചതും ചില്ല് മതില്‍ രണ്ടായി പിളര്‍ന്നു .." ഈ മുത്തപ്പന്റെ ഒരു ശക്തിയെ ... അല്ലെങ്കില്‍ അങ്ങ് കുഗ്രാമത്തില്‍ ആല്‍ ത്തറയില്‍ വെറും കല്ലായി ഇരിക്കുന്ന മുത്തപ്പന്‍ ഇങ്ങു സൗദി അറേബ്യയില്‍ വന്നു തന്റെ പ്രതിബന്ധം രണ്ടായി പിളര്ത്തിയില്ലേ " മനസ്സില്‍    മുത്തപ്പനൊരു നന്ദി പറഞ്ഞു കൊണ്ട് കുഞ്ഞുണ്ണി പുറത്തേക്കിറങ്ങി .  പുറത്തിറങ്ങിയ കുഞ്ഞുണ്ണി തീയില്‍ ചവിട്ടിയത് പോലെ പുറകോട്ടോടി .. അസാദ്യ ചൂടും എരിഞ്ഞു   നില്‍ക്കുന്ന സൂര്യനും കുഞ്ഞുണ്ണി പരിഭ്രാന്തനായി . കൂടെ ഉണ്ടായിരുന്ന നാവാതിഥി ക ളൊക്കെയും  കുഞ്ഞുണ്ണിയെ പോലെ തിരിഞ്ഞോടിയില്ല എങ്കിലും അവരുടെ മുഖത്തും പരിഭ്രാന്തി പരക്കുന്നത്  കുഞ്ഞുണ്ണി കണ്ടു .എന്തെന്തു പ്രതീക്ഷകളോടെയാണ് ഗള്‍ഫിന്റെ  മായാ    വലയത്തിലേക്ക്  കാലെട്ടുത്തു  വെച്ചത്  . എന്നിട്ടിപ്പോ കത്തുന്ന സൂര്യനും സൂര്യന് പോലും താങ്ങാത്ത ചൂടും . കുഞ്ഞുണ്ണി  പുറത്തേക്ക് കണ്ണോടിച്ചു .. വിശാലമായ കാര്‍ പാര്‍ക്കിംഗ്  വില കൂടിയ കാറുകള്‍ . എയര്‍ പോര്‍ട്ടില്‍ നിന്ന് തന്നെ  പിക്ക്  ചെയ്യാന്‍  വന്ന  അയല്‍ വാസി സലാം 
തന്നെയും കൂട്ടി നേരെ  കാര്‍ പാര്‍ക്കിംഗ്  ഏരിയയിലേക്ക് നടന്നപ്പോള്‍  അനുസരണ  ശീലം  തീരെ  ഇല്ലെങ്കിലും  പതുക്കെ അനുഗമിച്ചു . അല്ലെങ്കിലും നാട്ടില്‍ താന്‍ ആണ് ഹീറോ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം .ഇവിടെ ഇവനെ അനുസരിക്കലാണ് ബുദ്ധി . കാരണം യഹ വുഹ ന്നു പറയുന്ന ഇവിടുത്തെ ഭാഷയോ സ്ഥലങ്ങളോ എന്തിനു ഇവിടുത്തെ മണ്‍ തരി പോലും പരിചയമില്ലാത്ത താന്‍ ഇവിടെ ഹീറോ കളിയ്ക്കാന്‍ നിന്നാല്‍ പണി പാളും .അതുകൊണ്ട് ഇപ്പോള്‍ ഇവനെ അനുസരിക്കല്‍ തന്നെ നല്ലത് . 
"ജവാദുല്‍ അഭിയദ്" സലാം പറയുന്നത് കേട്ട് മുഖമുയര്‍ത്തി നോക്കിയപ്പോള്‍ മുഷിഞ്ഞു നാറിയ വെള്ള ഷര്‍ട്ടും ധരിച്ചു  വെറ്റില ക്കറ ഉള്ള പല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ട് ഒരുവന്‍ മുകളില്‍ ടാക്സി എന്ന് ഉല്ലെഘനം ചെയ്ത കാറിന്റെ ചില്ലുകള്‍ താഴ്ത്തി  "ഇശിരീന്‍ " എന്ന് മൊഴിഞ്ഞതും  സലാം " ല കംസതാഷ് " എന്ന് മറു മൊഴി മൊഴിഞ്ഞതും പല്ലുകള്‍ കൂടുതല്‍ വെളിവാക്കി അവന്‍ "താല്‍ എന്ന് പറഞ്ഞു കൊണ്ട് കൈ കൊണ്ട് വരൂ എന്ന് ആംഗ്യം  കാണിച്ചു ക്ഷണിച്ചു .സലാം വേഗം ഡിക്കി തുറന്നു കുഞ്ഞുണ്ണിയുടെ  501 സോപ്പിന്റെ പെട്ടിയും എയര്‍ ബാഗും ( ഏറണാകുള ത്തു നിന്ന് വാങ്ങിയത് കൊണ്ടാണ് അതിനു എയര്‍ ബാഗ്‌ എന്ന് പറയും എന്ന് കുഞ്ഞുണ്ണി മനസ്സിലാക്കിയത് ) എടുത്തു വെച്ച് കുഞ്ഞുന്നിയെ പിന്‍ സീറ്റില്‍ ഇരുത്തി സലാം മുന്‍ സീറ്റില്‍ കടന്നിരുന്നു . കത്തുന്ന ചൂടിന്റെ കാഠിന്യം ഉള്ളില്‍ അറിയുന്നില്ലെങ്കിലും മുന്നില്‍ നീണ്ടു കിടക്കുന്ന റോഡില്‍ ദൂരെ ദൂരെ കാണുന്ന വെള്ള കെട്ടുകളില്‍ നിന്ന് പുറത്തെ ചൂടിന്റെ കാഠിന്യം കുഞ്ഞുണ്ണി ഊഹിച്ചെടുത്തു . പോരാത്തതിന് എയര്‍ പോര്‍ട്ടില്‍ നിന്ന് ഇറങ്ങിയ ഉടനെ ഇരുവശവും കണ്ട മണല്‍ കൂനകള്‍ നിറഞ്ഞ മരുഭൂമി കുഞ്ഞുണ്ണി കൌതുകത്തോടെ നോക്കിയിരുന്നു .വണ്ടി ചീറി പ്പായുകയാണെന്ന് കുഞ്ഞുണ്ണിക്ക് മനസ്സിലായി ... കുറച്ചു കഴിഞ്ഞപ്പോള്‍ അംബര ചുംബികളായ കെട്ടിടങ്ങള്‍ കാണാനായി . താന്‍ ജിദ്ദ എന്നാ മഹാ നഗരത്തില്‍ എത്തി ചേര്‍ന്നിരിക്കുന്നു എന്ന് കുഞ്ഞുണ്ണി മനസ്സിലാക്കി . പൈന്‍ ഇനി ചെന്ന് കയറാന്‍ പോകുന്ന വിശാലമായ തന്റെ മുറിയും ഉദ്യാനവും ശീത ക്കാറ്റ് അടിക്കുന്ന എസിയും ഒക്കെ കുഞ്ഞുണ്ണി മനക്കണ്ണില്‍ കണ്ടു . വണ്ടി ഒരു കപ്പല്‍ കയറ്റി വെച്ചിരിക്കുന്ന റൌണ്ട് അബൌടിനു ചുറ്റി തൊട്ടടുത്തു കണ്ട ഗല്ലിയിലേക്ക് തിരിഞ്ഞു . എവിടെ നിന്നോ വണ്ടിക്കകത്തെക്ക്  നാട്ടില്‍ അലഞ്ഞു തിരിയുന്ന അമ്പല മുട്ടന്റെ മണം കടന്നു വന്നു 
"മുത്തപ്പാ  നിന്റെ കളി ഇനിയും അവസാനിച്ചില്ലേ ഇവിടെയും നീ എന്റെ കൂടെ ഉണ്ടോ " എന്ന് മനസ്സില്‍ ഓര്‍ത്ത്‌ കൊണ്ട് കുഞ്ഞുണ്ണി വണ്ടിയുടെ പുറത്തേക്ക് നോക്കി . ചുറ്റിലും മതില്‍ കെട്ടിയ കൂറ്റന്‍ വാതില്‍ പിടിപ്പിച്ച ഒരു കെട്ടിടം അല്ലാതെ ഒന്നും കണ്ടില്ല .  "ന്താ കുഞ്ഞുണ്ണീ നല്ലൊരു മണം കിട്ടിയോ" എന്നാ സലാമിന്റെ ചോദ്യം കേട്ടാണ് പെട്ടെന്ന് തിരിഞ്ഞു നോക്കിയത് " അതാണ്‌ മന്തി ക്കട " എന്താണ് മന്തി ക്കട എന്ന് ചോദിയ്ക്കാന്‍ കുഞ്ഞുണ്ണി മിനക്കെട്ടില്ല . എന്നാലും സലാം പറഞ്ഞു " ഇവിടെ സൌദികളുടെ സമീകൃത ആഹാരമാണ് മന്തി ആടിനെ മുഴുവനോടെ വെള്ളത്തില്‍ ഇട്ടു വേവിച്ച് അതിലേക്കു അരി ഇട്ടു വേവിച്ച് എടുക്കുന്ന സാധനമാണ് മന്തി ചോറ് " സംഗതി കേട്ടപ്പോള്‍ ഇന്നത്തെ സല്‍ക്കാരം അതാകും എന്ന് കുഞ്ഞുണ്ണി വെറുതെ മോഹിക്കാതിരുന്നില്ല . 
"ഖലാസ് " സലാം പറഞ്ഞതും വണ്ടി സ്റ്റോപ്പ്‌ ആയി . സലാം പുറത്തിറങ്ങി കൂടെ കുഞ്ഞുണ്ണിയും . സലാം ബാഗ്‌ എടുത്തു കയ്യില്‍ കൊടുത്ത് 501 പെട്ടി എടുക്കാന്‍ കുനിഞ്ഞപ്പോള്‍ കുഞ്ഞുണ്ണി നേരെ റൂമിലേക്ക്‌ നടന്നു .....

2 comments:

  1. കൂടുതല്‍ കുഞ്ഞുന്നില്‍ വിഭവങ്ങള്‍ പ്രതീക്ഷിക്കുന്നു .. അവതരണം നന്നായിട്ടുണ്ട് വായനക്കാരനെ പിടിച്ചു ഇരുത്താന്‍ പറ്റുന്ന ഡയലോഗുകള്‍ പോരട്ടെ എല്ലാ വിത നന്മകളും നേരുന്നു

    ReplyDelete