Total Pageviews

Tuesday, December 21, 2010

കുഞ്ഞുണ്ണിയുടെ പ്രവാസം

കുഞ്ഞുണ്ണി യാത്രയാവുകയാണ് .. കാര്യം കുഞ്ഞുണ്ണി അനഭിമാതനാനെങ്കിലും നാട്ടില്‍ കുഞ്ഞുണ്ണിയുടെ യാത്ര ഒരു സംഭവം തന്നെയായി . ഇത്ര നാളും നാട്ടിലെ പ്രായ പൂര്‍ത്തിയായാ പെണ്‍ മക്കളുടെ തന്തമാരുടെയും അതിലേറെ തള്ള മാരുടെയും നീറുന്ന പ്രശ്നമായിരുന്നു കുഞ്ഞുണ്ണിയുടെ സാന്നിധ്യം .അതവസാനിക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത കാട്ടു തീ   പോലെ പടര്‍ന്നു നാട്ടിലെ പഞ്ചായത്ത് പൈപ്പുകളിലെ വെള്ളമെടുക്കാന്‍ വരുന്ന പെണ്‍ കൊടികളില്‍ നിന്നു ബീഡി തെറുക്കാന്‍ പോകുന്ന തരുണീ മണികളിലൂടെ ,അങ്ങാടിയില്‍ മരുന്ന് കടകളിലും തുണി ഷാപ്പുകളിലും ലേഡീസ് ഷോപ്പുകളിലും പോയി വായില്‍ നോക്ക് കൂലി വാങ്ങുന്ന പെണ്‍ മണികളിലൂടെ കുഞ്ഞുണ്ണിയുടെ ഗള്‍ഫ്‌ യാത്ര പബ്ലിസിറ്റി പിടിച്ചു പറ്റി . എന്തിനാ വലിയ വലിയ കടകളും ക്ലബ്ബ് കാരും പരസ്യം തേടി നടന്നു നോടീസ് അടിച്ചുണ്ടാക്കി ഉല്ഘാടനങ്ങളും കലാപരിപാടികളും വിളംബരം ചെയ്യുന്നത് എന്ന സംശയം കുഞ്ഞുന്നിക്കുണ്ടായില്ല. കാരണം രണ്ടാണ് ഏഷണി പരദൂഷണം കുനിട്റ്റ് കുഞായമ എന്നീ സ്ത്രീ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാകുന്ന കാരണങ്ങള്‍ ഇല്ലാതെ ഒരു പെണ്‍ കൊടിയും ഒരു വിഷയം പബ്ലിസിടി ഏറ്റെടുത്തു നടത്തില്ല .ഇത് കാരണം ഒന്ന് ,ഇനി രണ്ടാമത്തേത് കടകള്‍ക്ക് ബാധകമല്ലെങ്കിലും ക്ലബ്ബുകള്‍ക്ക് ബാധകമാണ് അനുഭവം കുഞ്ഞുന്നിയെ അത് പഠിപ്പിച്ചിട്ടുണ്ട് . ഒരു കാല പരിപാടിയോ മറ്റെന്തെങ്കിലും ക്ലബ്ബ് പരിപാടികളോ നടത്തുമ്പോള്‍ പിരിവു അതിന്റെ മുഖ്യ ഘടകം ആണ് ,പിരിവു നടത്തണമെങ്കില്‍ നോട്ടീസും രേസീറ്റും മസ്റ്റ്‌ ആണ് ,കൂടാതെ അഞ്ഞൂറ് രൂപയ്ക്കു അടിച്ചു കിട്ടുന്ന നോട്ടീസിനു മുവ്വായിരം രൂപയുടെ പരസ്യം വാങ്ങിക്കുന്നതിന്റെ ഒരു സുഖം അനുഭവിച്ചവര്‍ക്കെ അറിയാന്‍ കഴിയൂ ...
എന്തായാലും നാടോന്നകെ കുഞ്ഞുന്നിയെ യാത്ര യാക്കാന്‍ വീടിനു മുന്നില്‍ എത്തിയിട്ടുണ്ട് . മകന്റെ ജന സമ്മതി ഓര്‍ത്തിട്ടാണോ എന്തോ ഗുമസ്തന്‍   (തന്ത പ്പടി) ഉന്മേഷവാനാണ്‌. ( അതോ പോക്കറ്റില്‍ ബാക്കി വരുന്ന സംഖ്യ ഇനി മുതല്‍ സേഫ് ആണല്ലോ അന്ന ചിന്തയോ )  ഗുമസ്ത പത്നിയാകട്ടെ കുഞ്ഞുണ്ണിയുടെ ശവം കല്ലറയിലേക്ക് കൊണ്ട് പോകുന്നു എന്ന മട്ടില്‍ അലമുറയിട്ടു കരയുന്നുമുണ്ട് .. എന്തായാലും ഒരു മാറ്റം എന്തായാലും നല്ലതാണ് _ തനി കച്ചാര യായി നടന്നിരുന്ന സുന്ദരനും (പേരില്‍ മാത്രം - നിങ്ങള്‍ തെറ്റിദ്ധരിക്കരുതല്ലോ) വര്‍ഗീസും ഒക്കെ ഒരു മൂന്നു കൊല്ലത്തെ ഗള്‍ഫ്‌ ജീവിതം കഴിഞ്ഞു വന്നപ്പോഴേക്കും നാട്ടില്‍ മാന്യന്മാരാണ് ,അവരുടെ തറ വേലകള്‍     അവര്‍  പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നുമുണ്ട് . ഇതൊക്കെ ആലോചിച്ചപ്പോള്‍ കുഞ്ഞുണ്ണിയും കരുതി ഗള്‍ഫില്‍ പോയി വന്നിട്ട് വേണം തന്റെ നേരെ പരിഹാസത്തോടെ നോക്കി അടക്കം പറഞ്ഞിരുന്ന നാട്ടിലെ പെണ്പിരന്നവള്‍ മാരുടെ യൊക്കെ മുന്നിലൂടെ ഇവനെന്റെ മോളെ കെട്ടിയിരുന്നെങ്കില്‍ എന്നാശിപ്പിച്ചു കൊണ്ട്  .ഞെളിഞ്ഞു നടക്കാം. തരുണീ മണികളുടെ സ്വപ്നങ്ങളിലെ രാജകുമാരനാകും.
എല്ലാവരും കൂടി കുഞ്ഞുണ്ണിയുടെ പെട്ടിയും പെര്മാണ്ടാവും എടുത്തു കാറില്‍ വെച്ചു കൊടുത്തു .കുഞ്ഞുണ്ണി അലമുറയിടുന്ന ഗുമസ്ത പത്നിയുടെ മുഖത്തു നോക്കി ഒരു ചിരി അങ്ങ് പാസ്സാക്കി . ഉന്മേഷവാനായ ഗുഇമസ്തന്ടെ മുഖത്തേക്ക് എന്നെ കേട്ട് കേട്ടിക്കുകയാണ് അല്ലെ എന്ന ഒരു നോട്ടവും വെച്ചു കൊടുത്തു കൊണ്ട് വണ്ടിയില്‍ കയറി ...
സൗദി അറേബ്യ ലക്ഷ്യമാക്കി പറക്കുന്ന വിമാനത്തില്‍ കുഞ്ഞുണ്ണി കയറി ഇരുന്നു .. സൌദിയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ കുഞ്ഞുണ്ണി എമിഗ്രേഷന്‍   കൌണ്ടറില്‍ കാത്തു നിന്നു .... ...
എന്തൊക്കെയോ അപ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന കുറെ മനുഷ്യര്‍ . അതിനു മുന്പ് കുഞ്ഞുണ്ണി കേള്‍ക്കാത്ത ശബ്ദങ്ങള്‍ ...
നിന്നിരുന്ന വരിയില്‍ നിന്നു മുന്നോട്ടു നടക്കാന്‍ ഒരുങ്ങവേ ഒരു പോലീസ് കാരന്‍ വന്നു കുഞ്ഞുന്നിയോടു ചോദിച്ചു ..അന്ത്ത ജദീദ് ,,,, കുഞ്ഞുണ്ണി പന്തം കണ്ട പെരുച്ചാഴിയെ പോലെ മിഴിച്ചു നോക്കി കുഞ്ഞുണ്ണി അറിയുന്നുണ്ടോ "നീ  അറബി തെറി കേള്‍ക്കാന്‍ വന്ന പുതിയ ആളാണോ" എന്നാണ് ആ തടിയന്‍ പോലീസ് ഏമാന്‍ ചോദിച്ചതെന്ന് . അയാള്‍ കുഞ്ഞുണ്ണിയുടെ പസ്സ്പ്പോര്ട്ടു വാങ്ങി പരിശോധിച്ച് " താല്‍ ഹീന " എന്ന് വിളിച്ചു മുന്നോട്ടു നടന്നു . തന്നോട് താലും പറഞ്ഞു ഈ മേന കേട്ടവന്‍ പസ്സ്പ്പോരട്ടും കൊണ്ട് എങ്ങോട്ട് പോകുന്നു എന്ന സംശയത്തില്‍ കുഞ്ഞുണ്ണി പിറകെ കൂടി . അയാള്‍ അടുത്ത വരിയില്‍ കൊണ്ട് പോയി നിറുത്തി. മലയാളത്തില്‍ തന്റെ നിഘണ്ടുവിലുള്ള ഏറ്റവും മേന്മയുള്ള ഒരു തെറി വായിലിട്ടു ചുരുട്ടി കുഞ്ഞുണ്ണി രണ്ട് മൂന്നാള്‍ കൂടി കഴിഞ്ഞാല്‍ തന്റെ ഊഴമായിരുന്ന വരിയില്‍ നിന്നാണ് പത്തന്പതാളുകളുള്ള വലിയ ഒരു വരിയുടെ അവസാനത്തെ കണ്ണിയായി ഈ തൊരപ്പന്‍ തന്നെ കൊണ്ട് വന്നാക്കിയിരിക്കുന്നത് നാട്ടില്‍ ബിവരെജസിന്റെ വരിയില്‍ നില്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ കയറാന്‍ ശ്രമിച്ച ഗുമസ്തന്റെ സുഹൃത്തും വീട്ടിലെ നിത്യ സന്ദര്‍ശകനുമായ കുഞ്ഞപ്പന്‍ ആശാരിയുടെ മുതുകില്‍ മുട്ട് കൈ കൊണ്ട് കുമ്പസാരം നടത്തിയവനാ കുഞ്ഞുണ്ണി ,ആ കുഞ്ഞുണ്ണി യോടാ ഇവന്റെ കളി .കുഞ്ഞുണ്ണി അവന്റെ പാസ്പ്പോര്‍ട്ട്  തട്ടിപ്പറിച്ചു പഴയ വരിയിലേക്ക് തന്നെ തിരിച്ചു നടന്നതും തടിയന്‍ കുഞ്ഞുണ്ണിയുടെ കോളറിനു പുറകില്‍ പിടിച്ചു പൂച്ച കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന ലാഘവത്തില്‍ എടുത്തു അതേ വരിയില്‍ തന്നെ നിറുത്തി.കുഞ്ഞുണ്ണി തല്ക്കാലം ക്ഷമിച്ചു , എന്തിനാ വെറുതെ വന്നിറങ്ങുമ്പോള്‍ തന്നെ സൗദി പോലീസിന്റെ കെ ഡി ലിസ്റ്റില്‍ പെടുന്നത് . ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും എന്ന പഴഞ്ചൊല്ല് ആ തടിയന്റെ നെഞ്ഞത്ത് എഴുതി വെച്ചത് പോലെ തോന്നി കുഞ്ഞുണ്ണിക്ക് .. കുഞ്ഞുണ്ണി വീണ്ടും കാത്തിരുന്നു .
ഓരോരുത്തരായി കൌണ്ടറില്‍ ചെന്ന് കയ്യിലുള്ള പാസ്പോര്‍ട്ടും വിമാനത്തില്‍ നിന്നു കിട്ടിയ കടലാസ് പൂരിപ്പിച്ചതും പോലീസ് കാരനെ ഏല്‍പ്പിക്കുന്നു . അയാള്‍ അവിടെ ഇരുന്നു ഒരു മെനകെട്ട നോട്ടം നോക്കുന്നു .പിന്നെ എന്തൊക്കെയോ പുലമ്പുന്നു കണ്ടു നില്‍ക്കാന്‍ നല്ല രസം എങ്കിലും ഉള്ളിന്റെ ഉള്ളില്‍ പൈലോ മാപ്പിള പൈലോ പൈലോ എന്നോര്‍മ്മിപ്പിക്കുന്നു  .
അവസാനം കുഞ്ഞുണ്ണിയുടെ ഊഴം എത്തി .കുഞ്ഞുണ്ണി പാസ്പോര്‍ട്ടും കടലാസും വെച്ചു നീട്ടി ,രണ്ടും വാങ്ങി മറിച്ചു താഴേക്കും തന്റെ മുഖത്തേക്കും നോക്കുന്ന പോലീസുകാരനെ   സകല ധൈര്യവും സംഭരിച്ചു കൊണ്ട് കുഞ്ഞുണ്ണി നോക്കി .."ശ്സ്മുക്ക് ...." കുഞ്ഞുണ്ണി വീണ്ടും മിഴിച്ചു പോയി ,, മിഴിച്ചു നില്ല്കുന്ന കുഞ്ഞുണ്ണിയോടു പളിസു കാരന്‍ വീണ്ടും ചോദിച്ചു ,നെയിം നെയിം ...കുഞ്ഞുണ്ണിക്ക് കാര്യം പിടി കിട്ടി . "കുഞ്ഞുണ്ണി " ...കു ന്‍ ജൂ ന്നി....? പോലീസ് കാരന്‍ തിരിച്ചു ചോദിച്ചു. കുഞ്ഞുണ്ണി   കു ഞ്ഞു ണ്ണി ഞ്ഞു ഞ്ഞു  എന്ന് തിരുത്തിയെങ്കിലും പോലീസ് കാരന്‍ പഴയ പല്ലവി തുടര്‍ന്ന് കൊണ്ടിരുന്നു . തന്റെ പേര് ആകെ കോലം മറിച്ചു മൊഴിഞ്ഞ ആ ചങ്ങാതിയുടെ മുഖത്തേക്ക് രൂക്ഷമായൊന്നു നോക്കി കുഞ്ഞുണ്ണി വെറുതെ നിന്നു. നീണ്ട തിരിക്കലും മറിക്കലും  കഴിഞ്ഞു  അയാള്‍ പാസ്പ്പോര്ട്ടില്‍ ആഞ്ഞൊരു സീല് വെച്ചു കൊടുത്തു ..കുഞ്ഞുണ്ണി പുറത്തേക്ക്  നടന്നു... തന്റെ കണക്കു കൂട്ടലുകളൊക്കെ നാളെ മുതല്‍ നടപ്പിലാക്കി തുടങ്ങാം എന്ന ആത്മ വിശ്വാസത്തോടെ ......  

3 comments:

  1. ഇപ്പോ കുഞ്ഞുണ്ണിയുടെ കാര്യം എന്തായി...

    ReplyDelete
  2. കുഞ്ഞുണ്ണി യാത്രയാവുകയാണ് .. കാര്യം കുഞ്ഞുണ്ണി അനഭിമാതനാനെങ്കിലും നാട്ടില്‍ കുഞ്ഞുണ്ണിയുടെ യാത്ര ഒരു സംഭവം തന്നെയായി . ഇത്ര നാളും നാട്ടിലെ പ്രായ പൂര്‍ത്തിയായാ പെണ്‍ മക്കളുടെ തന്തമാരുടെയും അതിലേറെ തള്ള മാരുടെയും നീറുന്ന പ്രശ്നമായിരുന്നു കുഞ്ഞുണ്ണിയുടെ സാന്നിധ്യം .അതവസാനിക്കാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു"

    നാട്ടുകാരികള്‍ രക്ഷപെട്ടുവല്ലോ.. കുഞ്ഞുണ്ണിയുടെ കാര്യം കട്ട പുക.

    ReplyDelete
  3. കുഞ്ഞുണ്ണി ഇനിയെന്തൊക്കെ കാണാനും കേള്‍ക്കാനുമിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete