Total Pageviews

Tuesday, October 19, 2010

ആദ്യത്തെ നോട്ടത്തില്‍ .....................

കുഞ്ഞുണ്ണി ആലോചനാ നിമഗ്നനായി ഇരിക്കുകയാണ് .കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞുണ്ണി ആ പ്രേമ ലേഖനം നമ്മുടെ കഥാ നായികയുടെ കയ്യില്‍ കൊടുത്തത് ഇന്നിപ്പോള്‍ ബുധനാഴ്ചയും കഴിഞ്ഞു വ്യാഴാഴ്ച ആയിരിക്കുന്നു .കഥ നായിക സുന്ദരിയും സുശീലയും സുമുഖിയും ഒക്കെയാണ് എന്ന് പറയണമെങ്കില്‍ കുഞ്ഞുണ്ണി പറയുന്നത് പോലെ കണ്ണ് പൊട്ടന്‍ ആകണം കുഞ്ഞുണ്ണി ഒരു കണ്ണ് പൊട്ടന്‍ അല്ലാത്തതിനാലും കുഞ്ഞുണ്ണിയുടെ കണ്ണിനു പണ്ടാര ആമ്പിയര്‍ ആയതിനാലും കുഞ്ഞുണ്ണി അവളെ വര്‍ണ്ണിക്കുന്നത് ഇങ്ങിനെയാണ്‌ . വെള്ള കടലാസ് കരിഞ്ഞത് പോലെ കളര്‍ , ആ തൂ വെള്ള കടലാസില്‍ ഒന്നാം ക്ലാസിലെ കൂതറ പിള്ളേര്‍ എഴുതി പഠിച്ചത് പോലെ വരയും കുറിയുമോക്കെയായ മുഖം ആ മുഖത്തു ഉന്നക്ക പോലുള്ള രണ്ടു കണ്ണുകള്‍ ആകന്നുകള്‍ക്ക് ഇടയില്‍ മുഴുത്ത വഴുതനാഗ കുത്തി നിറുത്തിയത് പോലെയുള്ള മൂക്ക് ആ മൂക്കിനു താഴെ നാഷണല്‍ ഹൈവേയിലെ ഗട്ടര്‍ പോലെ ഒരു വിശാലമായ വായ ഇനിയും താഴോട്ട് വര്‍ണ്ണിക്കാന്‍ കുഞ്ഞുണ്ണി മിടുക്കനാ പക്ഷെ നാട്ടു കാരുടെ കൈ കറുത്ത് പലതവണ അനുഭവിച്ചറിഞ്ഞ കുഞ്ഞുണ്ണി സാധാരണ  അതിനു മുതിരാറില്ല . അത് കൊണ്ട് ആരോഗ്യപരമായ കുറെ ബുദ്ധിമുട്ടുകളില്‍ നിന്ന് കുഞ്ഞുണ്ണിക്ക് ഈയിടെ ആയി നല്ല റിലീഫ് കിട്ടുന്നുണ്ട്‌ . ഏതായാലും കുഞ്ഞുണ്ണിയുടെ ആലോചന തമ്പാനൂര്‍ സ്റ്റാന്റ് ഉം വിട്ടു നേരെ തെക്കോട്ട്‌ വെച്ച് പിടിക്കുകയാണ് അതെങ്ങാനും പോയി ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ മൂക്ക് കുത്തുമോ എന്ന് ഭയന്ന പോലെ കുഞ്ഞുണ്ണി ആലോചനക്കു ഒരു കോമ അങ്ങോട്ട്‌ ഇട്ടു കൊടുത്തു. താന്‍ കൊടുത്ത പ്രണയ ലേഖനം അവള്‍ ഏതായാലും ഇന്നലെ വരെ പബ്ലിക്‌ ആക്കിയിട്ടില്ല .പക്ഷെ അത് അവളുടെ കയ്യില്‍ തന്നെ കിട്ടിയോ അതോ അവളുടെ മലയാള പുസ്തകത്തില്‍ നിന്ന് അത് താഴെ വീണു കശ്മല കളായ വല്ല ടീച്ചര്‍ മാരുടെ കയ്യിലും ചെന്ന് പെട്ടോ താഴെ എന്തും വരട്ടെ എന്ന് കരുതി എഴുതിയ തന്റെ പെരു തനിക്കു തന്നെ പാരയാകുമോ അതല്ല അവള്‍ അത് വായിച്ചു നോക്കി ചുരുട്ടി കൂട്ടി ജനലിലൂടെ പുറത്തുള്ള പോണത കട്ടിലെക്കോ മറ്റോ വലിച്ചെറിഞ്ഞോ , ഇത് രണ്ടുമല്ലാതെ അവള്‍ അത് നേരെ അവളുടെ തന്ത കുഞ്ഞു വറീതിനെ എങ്ങാനും കാണിച്ചോ..... എന്റെ ക്ലാരെ (കഥ നായിക)  നീ എന്നെ ചതിക്കുമോ ? എന്നിത്യാതി ആലോച്ചനകല്‍ക്കാന് കുഞ്ഞുണ്ണി ഒരൊറ്റ തൊണ്ട് കൊണ്ട് കോമാ ഇട്ടു കളഞ്ഞത് . ഏതായാലും മൂന്നും കല്‍പ്പിച്ചു കുഞ്ഞുണ്ണി അവളെ കാണാന്‍ തീരുമാനിച്ചു - കുഞ്ഞുണ്ണി അങ്ങിനെയാ നിങ്ങളെ പോലെ രണ്ടു കല്‍പ്പനകള്‍ കൊണ്ടൊന്നും കുഞ്ഞുണ്ണിക്ക് തൃപ്തി ആകില്ല അല്പ്പിക്കുന്നെങ്കില്‍ മൂന്നും അങ്ങോട്ട്‌ കല്ല്പ്പിക്കും - അവളോട്‌ നേരിട്ട് ചോദിക്കണം "നിനക്കെന്ത പെണ്ണെ ഒന്ന് രേസ്പോണ്ട് ചെയ്‌താല്‍ ? ഞാനൊരു എഴുത്ത് തന്നിട്ട് നാലു രാവും നാല് പകലും കഴിഞ്ഞില്ലേ എന്തെ നിനക്ക് മലയാളം വയിക്കാനരിയില്ലേ - ഇനി അവള്‍ക്കു താനെഴുതിയ മലയാളം വായിക്കാന്‍ കഴിയാത്തത് കൊണ്ടെങ്ങാനും ആകുമോ?- കുഞ്ഞുണ്ണി അവളോട്‌ ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഒക്കെ കരുതി വെച്ചു. നേരെ
9  C  യുടെ മുന്നിലേക്ക്‌ നടന്നു ഒരു ധൈര്യത്തിന് തന്റെ സന്തത സഹചാരിയും എല്ലാ ഉടായിപ്പുകളുടെയും മൂര്‍ത്തിയും കാണാന്‍ തന്നെക്കാള്‍ വിരൂപനുമായ ചക്കൊച്ചനെയും കൂട്ടി . ഇനി ക്ലാരക്ക് തന്റെ കൂടെ വരണ ചങ്ങതിയോടെങ്ങാനും കയറി പ്രേമം തോന്നിയാലോ ,അത് വേണ്ട തന്റെ ചിലവില്‍ ഒരുത്തനും കയറി ഓസിനു ഒരു പ്രേമം അടിച്ചെടുക്കാന്‍ കുഞ്ഞുണ്ണിക്ക് ഇഷ്ടമല്ലായിരുന്നു
9  C  യുടെ മുന്നിലെത്തിയതും എന്തെന്നില്ലാത്ത ഒരു വെപ്രാളം കുഞ്ഞുണ്ണിയുടെ അടിവയര്‍ മുതല്‍ മേല്‍പ്പോട്ടു തിളച്ചു മറിയാന്‍ തുടങ്ങി കാര്യം കാണാന്‍ കൊള്ളില്ല എങ്കിലും ക്ലാര അഭിമാനിയാണ്‌ കാണാന്‍ കൊള്ളാവുന്ന മുന്‍ കാമുകി മാര്‍ക്കൊക്കെ കൊടുത്ത എഴുത്തിലെ പോലെ തന്നെ അവളെയും സുഖിപ്പിക്കാന്‍ വേണ്ടി കുറെ പച്ച നുണകള്‍ അവളുടെ സൌന്ദര്യത്തെ കുറിച്ച് വെച്ചു കാച്ചിയിട്ടുണ്ട്.അവളും കണ്ണാടി നോക്കുന്നവളല്ലേ അവള്‍ക്കു തന്റെ കോളത്തെ കുറിച്ച് ഒരു സാമാന്യ ബോധ്യം ഉണ്ടാകില്ലേ അപ്പോള്‍ താന്‍ എഴുതിയതൊക്കെ വെറുതെ അവളെ കളിയാക്കാന്‍ ആണെന്നെങ്ങാനും തോന്നിയാലോ. മാത്രവുമല്ല എവിടെയോ കേട്ട ഒരു ലളിത ഗാനത്തിന്റെ അശ്ലീല ചുവയുള്ള രണ്ടു വരികളും "ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു ... അടുത്ത നോട്ടത്തില്‍ അടിവയര്‍ കണ്ടു . എല്ലാം കൂടി ക്ലാര പിടിച്ചിട്ടു  അലക്കുമോ ആ അലക്കല്‍ ലോകം മുഴുവന്‍ കേള്‍ക്കുമല്ലോ  എന്റെ മാനം ക്ലാര കപ്പല് കയറ്റുമോ വെപ്രാളം കുഞ്ഞുണ്ണി യെയും  കൊണ്ട് ആകാശത്തിലീക്ക് പറക്കാന്‍ ഒരുങ്ങുന്നത് പോലെ കാലു നിലത്ത് ഉറക്കുന്നില്ല എന്തോ ഒന്ന് മുകളില്‍ നിന്ന് കഴുത്തില്‍ കുടുക്കിട്ടു വലിക്കുന്നത് പോലെ . കുഞ്ഞുണ്ണിയുടെ പഞ്ച നാടിയും തളര്‍ന്നു -രണ്ടെണ്ണം നാട്ടുകാര്‍ പണ്ടേ തല്ലി തളര്‍ത്തിയത് കൊണ്ട് ഇത്തവണ അവറ്റകള്‍ക്ക് പ്രത്യേകിച്ച് തളരേണ്ടി വന്നില്ല . കുഞ്ഞുണ്ണി അകത്തേക്ക് നോക്കി ദാണ്ടേ കിടക്കുന്നു പട്ടി തീറ്റ കഴിഞ്ഞു മോന്ത മണ്ണില്‍ ചേര്‍ത്ത് കെടക്കണ പോലെ ക്ലാര തല ഡെസ്കില്‍ ചേര്‍ത്ത് കൈ രണ്ടും മടക്കി തലയ്ക്കു സ്റ്റേ കൊടുത്തു ആ കിടപ്പ് കണ്ടപ്പോള്‍ കുഞ്ഞുണ്ണിക്ക് എന്തെന്നില്ലാത്ത ആശ്വാസം താനിവിടെ വന്നതും അവളെ കാണാന്‍ നിക്കാതെ തിരിച്ചു പോയതും അവള്‍ അറിയില്ലല്ലോ കുഞ്ഞുണ്ണി ചാക്കോയുടെ നിര്‍ബന്ധത്തിനോന്നും വഴങ്ങാതെ തിരിഞ്ഞു നടന്നു . അവനാണെങ്കില്‍ ഓസിനു ഒരു ലവ് സീന്‍ കാണാനുള്ള ചാന്‍സ് നഷ്ടപ്പെട്ട നിരാശയില്‍ പിന്നാലെയും  . അവനു നിരഷപെടാലോ ഒന്നും നഷ്ടപെടാനില്ല വെറുതെ ഒരു കാഴ്ചക്കാരനായി നിന്നാല്‍ മതി താനോ അവളെങ്ങാനും കണ്ടിരുന്നെങ്കില്‍ ഓടിവന്നു വായില്‍ വരുന്ന സരസ്വതീ കീര്‍ത്തനങ്ങള്‍ ഗദ്യ രൂപത്തില്‍ വിളിച്ചു കൂവിയാല്‍ .................പടച്ചോനെ ഓര്‍ക്കാന്‍ കൂടി വയ്യ കുഞ്ഞുണ്ണി ആഞ്ഞു പിടിച്ചു . എങ്കിലും ക്ലാരയും അവളുടെ ഉന്നക്ക കണ്ണുകളും കുഞ്ഞുണ്ണിയുടെ മനസ്സില്‍ മായാതെ മറയാതെ ഒരു ഭീഷണിയായി ബാക്കി നിന്നു .....................
അടുത്ത ഇരയെ തേടാന്‍ അത് കൊണ്ട് തന്നെ കുഞ്ഞുണ്ണി ഒന്ന് മടിച്ചു .ഇപ്പോഴും പഴയ ആ ഈരടികള്‍ കുനുന്നിയുടെ കര്‍ണ്ണ പുടങ്ങളെ അലോസരപ്പെടുത്തി കൊണ്ടിരിക്കുന്നു " ആദ്യത്തെ നോട്ടത്തില്‍ .....................

No comments:

Post a Comment